എ കെ സുധീര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി, മാളികപ്പുറം മേല്‍ശാന്തിയായി എം എസ് പരമേശ്വരന്‍ നമ്പൂതിരി

ശബരിമലയില്‍ പുതിയ മേല്‍ശാന്തിയെ തെരഞ്ഞെടുത്തു. എ കെ സുധീര്‍ നമ്പൂതിരിയാണ് പുതിയ മേല്‍ശാന്തി. മലപ്പുറം തിരുനാവായാ സ്വദേശിയാണ് എ കെ സുധീര്‍ നമ്പൂതിരി. മാളികപ്പുറം മേല്‍ശാന്തിയായ എം എസ് പരമേശ്വരന്‍ നമ്ബൂതിരിയെ തെരഞ്ഞെടുത്തു. എറണാകുളം പുളിയനം സ്വദേശിയാണ് പരമേശ്വരന്‍ നമ്പൂതിരി.

ശബരിമല മേല്‍ശാന്തിയെ എട്ടാമത്തെ നറുക്കെടുപ്പിലും മാളികപ്പുറം മേല്‍ശാന്തിയെ നാലാമത്തെ നറുക്കെടുപ്പിലുമാണ് തെരഞ്ഞെടുത്തത്. ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നതിന് പിന്നാലെയാണ് പുതിയ മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തിയായിരുന്ന വി എന്‍ വസുദേവന്‍ നമ്ബൂതിരി ക്ഷേത്ര ശ്രീകോവില്‍ തുറന്ന് ദീപം തെളിയിച്ചു. ക്ഷേത്ര നട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളില്‍ നെയ്യഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവയുണ്ടാവും. പതിവ് പൂജകള്‍ക്ക് പുറമെയാണിത്.

Loading...