ശബരിമല കേസില്‍ സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി

ശബരിമല കേസില്‍ സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. ശബരിമലയുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജികള്‍ ഹൈക്കോടതിയില്‍ നിന്ന് മാറ്റണമെന്ന സംസ്ഥാന സര്‍ക്കാര്‍ ആവശ്യം സുപ്രീംകോടതി തള്ളി. ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച രണ്ട് ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊയോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തള്ളിയത്.നിരീക്ഷക സമിതിയെ നിയമിച്ച കാര്യത്തിലും ഇടപെടാനാകില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കി.  ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീകോടതിയിലേക്ക് മാറ്റണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വിജയ് ഹന്‍സാരിയാണ് ഹാജരായത്. നിരീക്ഷണ സമിതിക്ക് എതിരായ സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഇടപെടാനും സുപ്രീംകോടതി വിസമ്മതിച്ചു. മൂന്നംഗ നിരീക്ഷണ സമിതിയെ നിയോഗിച്ച കാര്യത്തിലും ഇടപെടാനാകില്ല. അത് ഹൈക്കോടതിയുടെ തീരുമാനമാണെന്നും അതില്‍ ഇടപെടാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ആവശ്യമെങ്കില്‍ സര്‍ക്കാരിന് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു.

Loading...

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ സര്‍ക്കാരിന് തിരിച്ചടിയായത് സർക്കാരിനും നാണക്കേടായി..  യുവതീ പ്രവേശനം ചോദ്യം ചെയ്തുള്ള പുനഃപരിശോധന ഹര്‍ജികളില്‍ വാദം കേട്ടതാണെന്നും വിധി പറയാന്‍ മാറ്റിവച്ചിരിക്കുകയാണെന്നും സുപ്രീം കോടതി അറിയിച്ചു. ഈ ഘട്ടത്തില്‍ മറ്റ് ഹര്‍ജികള്‍ പരിഗണിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വിജയ് ഹന്‍സാരിയയാണ് ഹാജരായത്. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റിവച്ചിരിക്കുന്ന ഘട്ടത്തില്‍ ഹൈക്കോടതി ഈ ഹര്‍ജികള്‍ പരിഗണിക്കുന്നത് ഭരണഘടനാപരമായി തെറ്റാണെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം. സര്‍ക്കാരിന് വേണമെങ്കില്‍ ഈ വാദം ഹൈക്കോടതിയില്‍ ഉന്നയിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു.

എന്നാല്‍ ഈ ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലുള്ള സ്ഥിതിക്ക് ആ അധികാരത്തില്‍ ഇടപെടാനില്ല എന്നാണ് സുപ്രീം കോടതി അറിയിച്ചത്. ഇക്കാര്യത്തില്‍ വിശദമായ വാദം ഇന്ന് സുപ്രീം കോടതിയില്‍ നടന്നില്ല.

അതിനിടെ, പമ്പയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ചാര്‍ജ് കൂടുതല്‍ ഈടാക്കുമെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയും കോടതി തള്ളി. ഹര്‍ജി അസംബന്ധമാണെന്ന് കോടതി വ്യക്തമാക്കി. പമ്പയിലേക്ക് പൊതുവാഹനങ്ങളും കടത്തിവിടണമെന്ന ആവശ്യവും കോടതി നിരസിച്ചു.