ശബരിമല തിരുവാഭരണം, പന്തളം കൊട്ടാരത്തിന് അവകാശമില്ല: സുപ്രീംകോടതി

ശബരിമല തിരുവാഭരണം ദൈവത്തിന് സമര്‍പ്പിച്ചതെന്ന് സുപ്രീംകോടതി. പന്തളം രാജകുടുംബത്തിന് ഇനി തിരുവാഭരണത്തില്‍ അവകാശമില്ലെന്നും കോടതി പരാമര്‍ശിച്ചു. തിരുവാഭരണം അയ്യപ്പന് അവകാശപ്പെട്ടതല്ലേ എന്ന് കോടതി ചോദിച്ചു. തിരുവാഭരണം സുരക്ഷിതമാണോ എന്ന് വെള്ളിയാഴ്ച്ച അറിയിക്കണമെന്ന് സുപ്രീംകോടതി അറിയിച്ചു. ശബരിമല ക്ഷേത്രത്തിന്റെ ഭരണവുമായി ബന്ധപ്പെട്ട് പന്തളം രാജകുടുംബാംഗം നല്‍കിയ ഹരജിയിലാണ് സുപ്രിംകോടതി നിരീക്ഷണം. അതേസമയം, തിരുവാഭരണം ഏറ്റെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ശബരിമല ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങളില്‍ തങ്ങളുടെ അഭിപ്രായം മാനിക്കുന്നില്ലെന്ന് രാജകുടുംബം കോടതിയില്‍ പരാതി ഉന്നയിച്ചിരുന്നു. തിരുവാഭരണത്തിന് രാജകുടുംബത്തിലെ രണ്ടു വിഭാഗം അവകാശവാദവും ഉന്നയിച്ചു. ഇതോടെയാണ് രൂക്ഷ വിമര്‍ശനം ഉന്നയിച്ച്‌ കോടതി രാജകുടുംബത്തിനെതിരേ ചോദ്യങ്ങള്‍ ഉന്നയിച്ചത്. കേസ് നേരത്തെ പരിഗണിച്ചപ്പോള്‍ ശബരിമല ഭരണത്തിനു മാത്രമായി പ്രത്യേക നിയമം നിര്‍മിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിനുള്ള സമയ പരിധി അവസാനിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ നാലാഴ്ച്ച കൂടി സമയം ആവശ്യപ്പെട്ടു. കേസ് വെള്ളിയാഴ്ച്ച വീണ്ടും പരിഗണിക്കും. അതായത് തിരുവാഭരണം പന്തളം കൊട്ടാരത്തിന്റെ സംരക്ഷണത്തിൽ നിന്നും മാറ്റണം എന്ന നിലപാട് സംസ്ഥാന സർക്കാർ സ്വീകരിച്ചാൽ അത് വീണ്ടും മറ്റൊരു ശബരിമല വിവാദത്തിനു തന്നെ ചിലപ്പോൾ തിരികൊളുത്തും. പന്തളം കൊട്ടാരവും വിശ്വാസികളും അത് അംഗീകരിക്കാൻ സാധ്യതയില്ല, ഇതിന്റെ ചില വിശദാംശങ്ങളിലേക്ക് കൂടി

Loading...

ശബരിമലയിൽ പുതിയ ഭരണ സംവിധാനം നടപ്പാക്കാൻ കൂടുതൽ സമയം വേണമെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. പുതിയ ഭരണ സംവിധാനത്തിനുള്ള നിയമ നിർമാണം നടത്താൻ നാലാഴ്ച സമയം കൂടി വേണം. നിയമം സംബന്ധിച്ച് അറ്റോർണി ജനറലിന്‍റെ അഭിപ്രായം തേടിയിട്ടുണ്ടെന്നും സർക്കാർ ബോധിപ്പിച്ചു. തിരുവാഭരണത്തിൽ രാജകുടുംബത്തിലെ രണ്ട് വിഭാഗങ്ങൾ അവകാശമുന്നയിച്ചിരുന്നു. ഇക്കാര്യത്തിൽ ഇരു വിഭാഗങ്ങളെയും കോടതി വിമർശിച്ചു. പന്തളം രാജകുടുംബാംഗമായ രാമവർമ ക്ഷേത്ര ഭരണ കാര്യത്തിൽ തങ്ങളുടെ അഭിപ്രായങ്ങൾ പരിഗണിക്കുന്നില്ലെന്ന പരാതിയുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 2010ലെ ദേവപ്രശ്നവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി

അതേസമയം ശബരിമല കേസില്‍ പരിഗണനാ വിഷയങ്ങള്‍ തീരുമാനിക്കുന്നതു വൈകും. വിഷയങ്ങള്‍ വിശാലബെഞ്ചിന് വിട്ടതിന്റെ സാധുത 9 അംഗ ബെഞ്ച് ആദ്യം പരിഗണിക്കും. നാളെ മുതല്‍ വാദം കേള്‍ക്കും. ഇതിനുശേഷമേ പരിഗണനാവിഷയങ്ങള്‍ തീരുമാനിക്കൂ.

പുതിയ ഭരണ സംവിധാനത്തിനുള്ള നിയമ നിര്‍മ്മാണം നടത്താന്‍ നാലാഴ്ച സമയം കൂടി വേണം. നിയമം സംബന്ധിച്ച്‌ അറ്റോര്‍ണി ജനറലിന്റെ അഭിപ്രായം തേടിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. പരിശോധിക്കേണ്ട കാര്യങ്ങളുടെ പട്ടിക തയാറാക്കാന്‍ കോടതി നിര്‍ദേശപ്രകാരം കഴിഞ്ഞ 17ന് അഭിഭാഷകര്‍ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍, അഭിപ്രായ ഐക്യം സാധ്യമായില്ല. ലഭിച്ച അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചതു മുതിര്‍ന്ന അഭിഭാഷകന്‍ വി.ഗിരി കോടതിക്കു കൈമാറിയിരുന്നു. പരിശോധനാ വിഷയങ്ങളില്‍ തീരുമാനമായാല്‍ അതു കോടതിയുടെ ഉത്തരവായി നല്‍കും. അതിനുശേഷമാവും വാദം. മൊത്തം 10 ദിവസമേ വാദം അനുവദിക്കുകയുള്ളുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.