അയ്യപ്പനു വെറും പതിനാറു ആഭരണങ്ങൾ ആശ്ചര്യത്തോടെ സുപ്രീം കോടതി

അയ്യപ്പസ്വാമിയുടെ ആഭരണങ്ങളുടെ എണ്ണമറിഞ്ഞ സുപ്രീംകോടതി പോലും അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്. കോടീശ്വരനായ ഭഗവാന്റെ ആഭരങ്ങൾ വെറും 16 എണ്ണം മാത്രമോ എന്നായിരുന്നു സ്യുപ്രീം കോടതിയുടെ സംശയം. തിരുവാഭരണത്തിൽ എന്തെല്ലാമാണുള്ളതെന്ന സുപ്രീം കോടതിയുടെ ചോദ്യത്തിന് ഉത്തരമായി അറ്റോർണി ജനറൽ ആഭരങ്ങളുടെ കണക്കുകൾ പറയുമ്പോഴാണ് കോടതി അതിശയിച്ചതു. ഭഗവാന്
തിരുവാഭരണത്തിൽ ആഭരണ ങ്ങളായി16 ഇനങ്ങളാണുള്ളത് ഇത്രയും നേര്‍ച്ചപ്പണവും സംഭാവനകളും ലഭിക്കുന്ന അയ്യപ്പസ്വാമിക്ക് 16 ആഭരണങ്ങളേയുള്ളോയെന്ന് സുപ്രീംകോടതിജസ്റ്റിസ് എൻ വി രമണ മറു ചോദ്യം ചോദിച്ചു.തിരുവാഭരണത്തിന്റെ സുരക്ഷിതത്വം സംബന്ധിച്ച വിഷയം പരിശോധിക്കവേയാണ് ജസ്റ്റിസ് എന്‍.വി. രമണ അദ്ഭുതം പ്രകടിപ്പിച്ചത്.

തിരുവാഭരണത്തില്‍ എന്തെല്ലാമുണ്ടെന്ന് ചോദിച്ചപ്പോള്‍ 16 ഇനങ്ങളാണെന്നുപറഞ്ഞ് സംസ്ഥാന സര്‍ക്കാരിനുവേണ്ടി അറ്റോര്‍ണി ജനറല്‍ അവയുടെ പേരുകള്‍ വായിക്കുമ്പോഴായിരുന്നു കോടതിയുടെ സംശയം. എന്നാല്‍, അയ്യപ്പന്റെ ആഭരണം ഇതുമാത്രമല്ലെന്നും ഇത് വര്‍ഷത്തിലൊരിക്കല്‍മാത്രം അണിയിക്കാന്‍ അച്ഛനെന്ന നിലയില്‍ പന്തളം രാജാവ് കൊടുത്തയക്കുന്നതാണെന്നും മുതിര്‍ന്ന അഭിഭാഷകന്‍ കെ. രാധാകൃഷ്ണന്‍ അറിയിച്ചു.
വിഗ്രഹത്തിൽ അണിയിക്കുന്ന ഒരു അലങ്കാരമാണ് തങ്കയങ്കി. ദേവതയുടെ തിരുമുഖമോ, ശരീരം മുഴുവനായോ സ്വർണം മുതലായ ലോഹങ്ങളിലോ, പഞ്ചലോഹം മുതലായ ലോഹക്കൂട്ടുകളിലോ ആണ് അങ്കികൾ നിർമിയ്ക്കുന്നത്. അങ്കികവചം അണിയിക്കുന്നത്‌ പോലെ വിഗ്രഹത്തിൽ ചാർത്തുന്നു. അഭിഷേകത്തിനു ശേഷമാണ് പൊതുവെ അങ്കികൾ ചാർത്തുന്നത്. ഗോളക എന്നും ഇതിനെ വിളിയ്ക്കാറുണ്ട്.

Loading...

1973-ൽ തിരുവിതാംകൂർ മഹാരാജാവ്‌ ശ്രീ ചിത്തിരതിരുനാൾ തിരുമനസ്സ് കൊണ്ടാണ് ശബരിമലയിൽ സ്വാമിയ്ക്കായി നാനൂറ്റി അന്‍പത്തിയൊന്ന് പവന്‍ തൂക്കമുള്ള തങ്കയങ്കി സമർപ്പിച്ചത്. തങ്കയങ്കിയില്‍ ഭഗവാൻറെ തിരുമുഖം, കിരീടം, പീഠം, കൈകള്‍, ആഭരണങ്ങള്‍ എന്നിവയെല്ലാമുണ്ട്. ഇത് അയ്യപ്പസ്വാമിയുടെ വിഗ്രഹത്തിൽ അണിയിക്കുന്നു. മണ്ഡലപൂജക്കാണ്‌ ശബരിമല മുകളിലെ അയ്യപ്പവിഗ്രഹത്തിൽ ചാർത്തുന്നത്‌. ആറന്മുളയിൽ സൂക്ഷിയ്ക്കുന്ന അങ്കി മണ്‌ഡലപൂജയ്‌ക്ക്‌ രണ്ടുനാൾ മുമ്പാണ്‌ അനുഷ്‌ഠാനത്തിന്റെ പുണ്യവുമായി രഥയാത്രയായി അവിടെ നിന്നും നിന്നു പുറപ്പെടുന്നത്‌.വർഷത്തിലൊരിക്കൽ ശബരിമല അയ്യപ്പനു ചാർത്താനായി പന്തളം കൊട്ടാരത്തിൽ സൂക്ഷിക്കുന്ന തിരുവാഭരണത്തിന്റെ കണക്കുനൽകാൻ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു..

പന്തളം കൊട്ടാരത്തിന്റെ വലിയകോയിക്കൽ ശാഖയിലിരിക്കുന്ന തിരുവാഭരണത്തിന്റെ സുരക്ഷിതത്വത്തിൽ രാജകുടുംബത്തിലെ ഒരുവിഭാഗം സംശയമുന്നയിച്ചതോടെയാണ് കണക്കെടുപ്പിന് സുപ്രീംകോടതി തയ്യാറായത്. .
ശബരിമലയിലെ തിരുവാഭരണവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഹര്‍ജിക്കാരന്റെ ഒപ്പിനെച്ചൊല്ലി തര്‍ക്കമുയര്‍ന്നതിനെ തുടര്‍ന്ന് ഹര്‍ജിക്കാരനായ രേവതിനാള്‍ പി. രാമവര്‍മ രാജയുടെ ഒപ്പും സത്യവാങ്മൂലവും പരിശോധിച്ച് ഉറപ്പുവരുത്താന്‍ പത്തനംതിട്ട ജില്ലാ ജഡ്ജിയെ സുപ്രീംകോടതി ചുമതലപ്പെടുത്തി. വക്കാലത്തും സത്യവാങ്മൂലവുമായി ബന്ധപ്പെട്ട് അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കമുണ്ടായപ്പോഴാണ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചിന്റെ ഇപ്പോഴത്തെ നടപടി. 100 വയസുള്ള രാമവര്‍മ രാജ ഇപ്പോൾ ആശുപത്രിയിലാണെങ്കിലും ഫോണില്‍ സംസാരിക്കാവുന്ന സ്ഥിതിയാണെന്നും ആവശ്യമെങ്കില്‍ അദ്ദേഹത്തെ സുപ്രീംകോടതിയിലെത്തിക്കാമെന്നും അഭിഭാഷകന്‍ സായി ദീപക് അറിയിച്ചു. ശബരിമലയില്‍ നടത്തിയ ദേവപ്രശ്‌നം ചോദ്യംചെയ്ത് രാമവര്‍മരാജ 2007-ല്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിശോധിക്കുന്നത്. ഈ ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് തിരുവാഭരണത്തിന്റെ സുരക്ഷിതത്വം സംബന്ധിച്ചപ്രശ്നം കോടതിക്കു മുന്നിലെത്തിയത്.എന്തായാലും യുവതി പ്രവേശന വിധിക്ക് ശേഷം തിരുവാഭരണത്തെ സംബന്ധിച്ച തർക്കങ്ങൾ കോടതിയിൽ എത്തിയിരിക്കുനതും കണക്കെടുപ്പും എല്ലാം സ്വാമി ഭക്തർക്കിടയിൽ വലിയ ആശങ്കക്ക് വഴിവെച്ചിരിക്കുകയാണ്. കാലങ്ങളായി പന്തളത്തുനിന്നും മകരവിളക്ക് ഉത്സവത്തിന് ചാർത്താനായി ശബരിമലക്ക് കൊണ്ടു പോകുന്ന തിരുവാഭരണം ആര് സൂക്ഷിക്കും എന്ന തർക്കത്തിലേക്കാണ് ഇപ്പോൾ ചെന്നെത്തിയിരിക്കുന്നത്. ശബരിമല വിധിപോലെ തന്നെ ഈ തർക്കങ്ങളും വേഗത്തിൽ തീർപ്പാകാതെ നീണ്ടുപോകുകയാണ്.