ലോറിയുമായി കൂട്ടിയിടിച്ച് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ; പത്ത് വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ച് പത്ത് വയസുകാരൻ മരിച്ചു. കർണാടക സെയ്താപൂർ സ്വദേശി സുമിത് പാണ്ഡെ ആണ് മരിച്ചത്. കർണാടക സ്വദേശികൾ സഞ്ചരിച്ച പിക്കപ്പ് വാൻ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം കഴിഞ്ഞ ദിവസവും ശബരിമല തീര്‍ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടിരുന്നു. അപകടത്തിൽ 16 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇടുക്കി കട്ടപ്പന പാറക്കടവിലാണ് അപകടമുണ്ടായത്. ശബരിമല തീര്‍ഥാടകരുടെ വാഹനം വീടിന് മുകളിലേക്ക് മറിയുകയായിരുന്നു.

Loading...

തമിഴ്നാട് സ്വദേശികളായ ഭക്തര്‍ സഞ്ചരിച്ച വാഹനമാണ് തിങ്കളാഴ്ച പുലര്‍ച്ചെ 3.45-ഓടെ അപകടത്തില്‍പ്പെട്ടത്. മിനി വാന്‍ നിയന്ത്രണം നഷ്ടപ്പെട്ട് വീടിന്റെ കാര്‍ പോര്‍ച്ചിന് മുകളിലേക്ക് മറിയുകയായിരുന്നു. അപടകടത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ കട്ടപ്പന സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വലിയ ശബ്ദം കേട്ടാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. വാനിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. നാട്ടുകാരും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.