ശബരിമലയില്‍ പ്രവര്‍ത്തകരെ ബൂട്ടിന്റെ ചവിട്ട് കൊള്ളിച്ചത് വിശ്വാസികളുടെ വികാരം മാനിച്ചോ അയ്യപ്പ ക്ഷേത്രത്തിലെ ആചാരങ്ങളോടുള്ള ബഹുമാനം കൊണ്ടോ അല്ല മറിച്ച് പിണറായി വിജയനെ എതിര്‍ക്കാന്‍ വേണ്ടി മാത്രം

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച് സുപ്രീം കോടതി വിധിവരുന്നതിന് മുമ്പ് തന്നെ സോഷ്യല്‍ മീഡിയകളില്‍ ‘റെഡി ടു വെയ്റ്റ്’ കാംപെയിന്‍ ആരംഭിച്ചിരുന്നു. ഇതിനൊക്കെ സജീവമായിരുന്നു പദ്മ പിള്ളയും. എന്നാല്‍ ശബരിമല സമരത്തിന് പിന്നില്‍ ബിജെപിക്കും സംഘപരിവാറിനും സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മാത്രമേ ഉള്ളൂ എന്ന് പദ്മ പിള്ള ആരോപിക്കുന്നു. ഒരു ഫേസ്ബുക്ക് കമന്റിലാണ് ആരോപണം.

ശബരിമലയില്‍ പ്രവര്‍ത്തകരെ ബൂട്ടിന്റെ ചവിട്ട് കൊള്ളിച്ചത് വിശ്വാസികളുടെ വികാരം മാനിച്ചോ അയ്യപ്പ ക്ഷേത്രത്തിലെ ആചാരങ്ങളോടുള്ള ബഹുമാനം കൊണ്ടോ അല്ല മറിച്ച് പിണറായി വിജയനെ എതിര്‍ക്കാന്‍ വേണ്ടി മാത്രമാണെന്ന് പദ്മ പിള്ള അഭിപ്രായപ്പെടുന്നു.

Loading...

ശബരിമല ഒരു വോട്ട് ബാങ്ക് രാഷ്ട്രീയ നയം മാത്രമായിരുന്നു അവര്‍ക്കെന്നും ഇത്ര ഭംഗിയായി നമ്മളെ എങ്ങനെ മുതലെടുക്കാന്‍ അവര്‍ക്ക് എങ്ങനെ പറ്റുന്നു എന്ന് ഓര്‍ക്കുമ്പോള്‍ ആത്മനിന്ദ തോന്നുന്നു എന്നും പദ്മ പിള്ള പറയുന്നു.