ശബരിമലയിൽ കയറാൻ 2 യുവതികൾ ശ്രമിച്ചു,ഭക്തർ തടഞ്ഞ് അറസ്റ്റ് വരിച്ചു

മണ്ഡലകാല പൂജകൾ തുടരുന്നതിനിടെ സന്നിധാനത്തേക്ക് പോകാനെത്തിയ യുവതികളെ വഴിയിൽ തടഞ്ഞു. ആന്ധ്ര ഗച്ച് ഗോദാവരി സ്വദേശികളായ വിനോദിനി (32), കൃപാവതി (42) എന്നിവരെയാണു തടഞ്ഞത്. 15 പേരടങ്ങിയ സംഘത്തിനൊപ്പമാണ് ഇരുവരും പമ്പയിലെത്തിയത്. ആരുടെയും കണ്ണിൽപ്പെടാതെ മല കയറാൻ തുടങ്ങിയ യുവതികളെ ദർശനം കഴിഞ്ഞെത്തിയ ഭക്തർ തടയുകയായിരുന്നു.കാര്യങ്ങൾ സൂചിപ്പിക്കുന്നത് ഇപ്പോഴും എല്ലാ മുക്കിലും മൂലയിലും അയ്യപ്പ ഭക്തർ യുവതികളേ തടയാൻ ഉണർന്ന് തന്നെ ഇരിക്കുന്നു എന്നാണ്‌.
പെട്ടെന്നു തന്നെ വലിയ ആൾക്കൂട്ടമുണ്ടായി നാമജപ പ്രതിഷേധം തുടങ്ങിയതോടെ ഇവർ മലകയറാതെ മടങ്ങാൻ തയാറായി. ഇതേത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇരുവരെയും പമ്പ പൊലീസ് സ്റ്റേഷനിലെത്തിച്ചു. അതേസമയം, യുവതികളെ വഴിയിൽ തടഞ്ഞ മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. റാന്നി അത്തിക്കയം ‌വെട്ടിക്കുഴിയിൽ സുഭാഷ് (38), കരിങ്കുളം തോട്ടുപുരയ്ക്കൽ സന്തോഷ് (45), മക്കക്കുഴ പുതിയത്ത് മേപ്പുറത്ത് മഹേഷ് (34) എന്നിവരാണ് അറസ്റ്റിലായത്

അറസ്റ്റ് ചെയ്തു എന്മ്ങ്കിലും യുവതികളുടെ മല കയറ്റം ഭക്തർക്ക് തടയാനായി. അതായത് അറസ്റ്റ് നടന്നാലും, ജയിലിൽ പോയാലും അപരിചിതരായ ഭക്തർ യുവതീ പ്രവേശനത്തിനെതിരേ ഏത് സമയത്തും പ്രതിരോധവുമായി റെഡിയാണ്‌ എന്നാണ്‌. കൊടിയും, സംഘടനയും ഒന്നും ഇല്ലാതെയാണ്‌ ഭക്തർ ഇന്ന് യുവതീ പ്രവേശനം പരാജയപൊപെടുത്തിയത്. ശരിക്കും ഭക്തരുടെ അടിയന്തിരമായ ഇടപെടൽ ആയോയിരുന്നു ഉണ്ടായത്. ജയിലിൽ പോകാനും അറസ്റ്റ് വരിക്കാനും തയ്യാറായി ഏത് സമയത്തും ശബരിമലയിൽ ഭക്തർ യുവതീ പ്രവേശനത്തേ തടയാൻ സജ്ജരാണ്‌ എന്നതാണ്‌ നി​‍ൂലവിലെ അവസ്ഥയും.

അതായത് ശാന്തമായ ശബരിമലയിൽ യുവതികൾക്ക് വരാൻ ഒട്ടും അനുകൂലമായ സാഹചര്യം അല്ല ഇപ്പോഴും. യുവതീ പ്രവേശനം എന്നത് ഇപ്പോഴും ഇവിടെ അടഞ്ഞ അദ്ധ്യായം തന്നെയാണ്‌ എന്നു തന്നെ പറയാം.ഇതിനിടെ മറ്റൊരു പ്രധാന വാർത്ത അമിത് ഷാ വീണ്ടും കേരളത്തിൽ വരുന്നു. സമരം ശക്തമാക്കാനാണ്‌ വരുന്നത്. ശബരിമലയും സന്ദർശിക്കാൻ സാധ്യതയുണ്ട്.  അമിത് ഷായുടെ വരവിന് മുന്നോടിയായി സരോജ് പാണ്ഡെ അടക്കമുള്ള ദേശീയ നേതാക്കളുടെ സംഘം ഇന്ന് എത്തും. കേരളസർക്കാർ നിരോധനാജ്ഞ പിൻവലിക്കുന്നതു വരെ നിലയ്ക്കലിൽ ബിജെപി നടത്തുന്ന സമരം തുടരാനും പാർട്ടി യോഗം തീരുമാനിച്ചു.അതായത് സമരവുമായി മുന്നോട്ട് പോകാനാണ്‌ തീരുമാനം

Top