മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലെ പ്രതിഷേധം; ശബരിനാഥിനെ ചോദ്യം ചെയ്യും

തിരുവനന്തപുരം/ മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ കെഎസ് ശബരിനാഥിനെ പോലീസ് ചോദ്യം ചെയ്യും. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ നടത്തിയ പ്രതിഷേധം ശബരിനാഥിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണെന്ന് പോലീസിന് പറയുന്നു. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് എത്തുവാന്‍ പോലീസ് നോട്ടീസ് നല്‍കി.

പ്രതിഷേധത്തിന് നിര്‍ദേശം നല്‍കിയതുമായി ബന്ധപ്പെട്ട് ചില സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സമാധാന പരമായ പ്രതിഷേധമാണ് നടന്നതെന്നും സമരം ചെയ്യുവാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും ശബരിനാഥ് പ്രതികരിച്ചു.

Loading...

കണ്ണൂരില്‍ നിന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് എത്തിയപ്പോഴായിരുന്നു രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്. ഇവരെ ഇപി ജയരാജന്‍ മര്‍ദിച്ചെന്ന് ആരോപണം ഉണ്ടായിരുന്നു. സംഭവത്തില്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇപി ജയരാജനും ഇന്‍ഡിഗോ വിമാനകമ്പിനി യാത്രവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.