സീരിയൽ നടൻ ശബരിനാഥ് അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സീരിയൽ നടൻ ശബരിനാഥ് അന്തരിച്ചു. ഹൃദയാഘാതം ആണ് മരണ കാരണം. തിരുവനന്തപുരം അരുവിക്കര സ്വദേശി ആണ്. സ്വാമി അയ്യപ്പൻ, പാടാത്ത പൈങ്കിളി അടക്കം നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. 45 വയസായിരുന്നു.

സാഗരം സാക്ഷി എന്ന സീരിയലിന്റെ സഹ നിർമ്മാതാവ് ആയിരുന്നു.സ്വാമി അയ്യപ്പൻ, സ്ത്രീപഥം എന്നീ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അന്ത്യം.

Loading...