‘സഖാക്കളേ മുഖ്യന് നെല്ലിക്കാത്തളം വെക്കാന്‍ സമയമായി’, സന്ദീപ് വാര്യര്‍ പറയുന്നു

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങള്‍ സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷുഭിതനായിട്ടാണ് മറുപടി പറഞ്ഞത്. എന്തും വിളിച്ചു പറയാമെന്ന ധാരണയാണ് അവര്‍ക്ക് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.ബിജെപിയുടെ ആരോപണങ്ങള്‍ക്ക് മാധ്യമങ്ങള്‍ പിന്തുണ നല്‍കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യര്‍.’ബിജെപിയുടെ സമര വീര്യത്തില്‍ നട്ടപ്പിരാന്ത് പിടിച്ചിരിക്കുകയാണ് പിണറായി വിജയന് . ഒരു കാര്യത്തിലും വ്യക്തമായ മറുപടി കൊടുക്കാനില്ല. സഖാക്കളേ മുഖ്യന് നെല്ലിക്കാത്തളം വെക്കാന്‍ സമയമായി’ ,ഫേസ്ബുക്ക് പോസ്റ്റില്‍ സന്ദീപ് ജി വാരിയര്‍ കുറിച്ചു

Loading...