കട്ടച്ചിറ പള്ളിയുടെ പൂട്ടു തകര്‍ത്ത് മൃതദേഹം സംസ്‌കരിച്ചു

കായംകുളം കട്ടച്ചിറ പള്ളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭകള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് സെമിത്തേരിയില്‍ സംസ്‌കരിക്കാനാകാതിരുന്ന 91- കാരിയുടെ മൃതദേഹം 38 ദിവസത്തിനുശേഷം സംസ്‌കരിച്ചു. സെമിത്തേരിയില്‍ സംസ്‌കരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വീടിന് മുന്നില്‍ ഒരു പേടകത്തിലായിരുന്നു മൃതദേഹം സൂക്ഷിച്ചിരുന്നത്. പൊലീസ് കാവല്‍ മറികടന്നാണ് യാക്കോബായക്കാര്‍ പള്ളിയില്‍ കയറിയത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന 56 യാക്കോബായ വിഭാഗക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തിടടുണ്ട്

പുലര്‍ച്ചെ അഞ്ചരയോടെയാണ് യാക്കോബായ വിഭാഗക്കാര്‍ മൃതദേഹവുമായി പള്ളിയില്‍ കയറി സംസ്‌കാരം നടത്തിയത്. കഴിഞ്ഞ ഒക്ടോബര്‍ 28- നാണ് യാക്കോബായക്കാരിയായ മറിയാമ്മ രാജന്‍ മരിച്ചത്. ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ സുപ്രീം കോടതി വിധി നടപ്പാക്കിയ പള്ളിയാണ് കട്ടച്ചിറയിലേത്. സംസ്‌കാര ചടങ്ങുകള്‍ക്ക് ഇപ്പോഴത്തെ പള്ളി വികാരി തന്നെ കാര്‍മ്മികത്വം വഹിക്കണമെന്ന് ഓര്‍ത്തഡോക്‌സ് സഭയും, ഇത് അംഗീകരിക്കാനാവില്ലെന്ന് യാക്കോബായ വിഭാഗവും നിലപാടെടുത്തു. ഇതോടെയാണ് 91-കാരിയുടെ സംസ്‌കാരം 38 ദിവസം വൈകിയത്.

Loading...

സഭാതര്‍ക്കം കാരണം മുമ്പും സംസ്‌കാര ചടങ്ങുകള്‍ വൈകിയ സംഭവം കട്ടിച്ചിറയിലുണ്ടായിട്ടുണ്ട്. തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും കാരണം മേഖലയില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പള്ളിയില്‍ അതിക്രമിച്ചു കയറല്‍, കലാപം ഉണ്ടാക്കാന്‍ ശ്രമം, പൊലീസിന്റെ ജോലി തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തി 56 യാക്കോബായ വിഭാഗക്കാര്‍ക്ക് എതിരെ കുറത്തികാട് പൊലീസ് കേസെടുത്തു.

ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷം ഉടലെടുക്കുന്നതിനു മുമ്ബായി കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയതിനാല്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കുവാന്‍ സാധിച്ചു. യാക്കോബായ സഭയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. പ്രകടനത്തെത്തുടര്‍ന്ന് കായംകുളം മൂന്നാംകുറ്റി ജങ്ഷനില്‍ വാഹന ഗതാഗതം തടസപ്പെട്ടു. പള്ളിയും പരിസരവും ഇപ്പോള്‍ പോലീസിന്റെ നിയന്ത്രണത്തിലാണ്.

ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ സുപ്രീംകോടതി വിധി നടപ്പാക്കിയ പള്ളിയാണ് കട്ടച്ചിറയിലേത്. സംസ്‌കാര ചടങ്ങുകള്‍ക്ക് ഇപ്പോഴത്തെ പള്ളി വികാരി തന്നെ കാര്‍മികത്വം വഹിക്കണമെന്നു ഓര്‍ത്തഡോക്‌സ് സഭയും, ഇത് അംഗീകരിക്കാനാവില്ലെന്നു യാക്കോബായ വിഭാഗവും നിലപാടെടുത്തതിനാലാണ് സംസ്‌കാരം വൈകിയത്. സഭാതര്‍ക്കം കാരണം മേഖലയില്‍ പോലീസ് പ്രഖ്യാപിച്ച നിരോധനാജ്ഞ നിലവിലുണ്ട്. പള്ളിയില്‍ അതിക്രമിച്ചു കയറല്‍, കലാപം ഉണ്ടാക്കാന്‍ ശ്രമം, പോലീസിന്റെ ജോലി തടസപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് യാക്കോബായ വിഭാഗക്കാര്‍ക്കെതിരെ കുറത്തികാട് പോലീസ് കേസെടുത്തിട്ടുള്ളത്.

കട്ടച്ചിറ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് പള്ളിയില്‍ ഇന്നലെ പുലര്‍ച്ചെ നടന്ന സംഭവം ഗുരുതരമെന്ന് ഓര്‍ത്തോഡോക്‌സ് സഭ. സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ പോലിസ് തയ്യാറാകണമെന്നും സഭ ആവശ്യപ്പെട്ടു.ദേവാലയത്തില്‍ സ്ഥാപിച്ചിട്ടുള്ള സിസി ടിവി ക്യാമറയില്‍നിന്നു വ്യക്തമാകുന്നത് പ്രകാരം പുലര്‍ച്ചെ ഒരു സംഘം ആളുകള്‍ പള്ളി സെമിത്തേരിയുടെ ഗേറ്റ് തകര്‍ത്ത് അകത്തു പ്രവേശിക്കുകയും ആരുടെയോ ഒരു മൃതദേഹം പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്യുന്നതുമാണ്. മൃതദേഹം ആരുടേതെന്നു വ്യക്തമല്ല. അജ്ഞാതമായ ഒരു മൃതദേഹം ഇരുട്ടിന്റെ മറവില്‍ സംസ്കരിക്കുന്നത് ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ്. സംഭവത്തെ പറ്റി പോലീസ് അടിയന്തരമായി അന്വേഷണം നടത്തണം. മൃതദേഹം ആരുടേതെന്നു ഉറപ്പുവരുത്തണമെന്നും കട്ടച്ചിറ സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോണ്‍സ് ഈപ്പന്‍ പറഞ്ഞു.