അലന്‍ എസ്.എഫ്.ഐയില്‍ ഒരിക്കലും സജീവമായിരുന്നില്ല; അമ്മ സബിത ശേഖര്‍

പന്തീരാങ്കാവില്‍ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ എസ്.എഫ്.ഐയില്‍ നിന്ന്‌കൊണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയെന്ന പി.ജയരാജന്റെ പ്രസ്താവനക്കെതിരെ അമ്മ സബിത ശേഖര്‍. അലന്‍ എസ്.എഫ്.ഐയില്‍ ഒരിക്കലും സജീവമായിരുന്നില്ല. പ്രാദേശിക സി.പി.എമ്മുമായി ചേര്‍ന്നാണ് അവന്‍ പ്രവര്‍ത്തിച്ചിരുന്നത്. അലന്‍ മാവോയിസത്തിലേക്ക് ആകര്‍ഷിച്ച ഏതെങ്കിലും ഒരു എസ്.എഫ്.ഐക്കാരനെ കാണിക്കാമോയെന്നും അലന്റെ അമ്മ ഫേസ്ബുക്കിലൂടെ ചോദിച്ചു. താങ്കള്‍ വിചാരിക്കുന്നത് എസ്എഫ്ഐക്കാര്‍ക്ക് തീരെ സംഘടനാബോധം ഇല്ല എന്നാണോ? മാവോയിസത്തിലേക്ക് ആകര്‍ഷിച്ച ഏതെങ്കിലും ഒരുഎസ്എഫ്ഐക്കാരനെ ഉദാഹരണമായി കാണിക്കാമോ …എന്നും അലന്റെ അമ്മ സബിത ശേഖര്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. അലനും താഹയും എസ്എഫ്ഐയുടെ മറവില്‍ മാവോയിസം പ്രചരിപ്പിച്ചവരാമെന്നായിരുന്നു പി ജയരാജന്‍ അഭിപ്രായപ്പെട്ടത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

Loading...

സഖാവ് പി. ജയരാജന്‍ വായിച്ചറിയുവാന്‍ … താങ്കള്‍ ഇന്നലെ KLF വേദിയില്‍ പറഞ്ഞത് വാര്‍ത്തകളിലൂടെ അറിഞ്ഞു. ‘ അലന്‍ എസ്.എഫ്.ഐയില്‍ നിന്നു കൊണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തി ‘

സഖാവ് മനസ്സിലാക്കേണ്ട കാര്യം അലന്‍ എസ്.എഫ്.ഐയില്‍ ഒരിക്കലും സജീവമായിരുന്നില്ല. ഞങ്ങളുടെ വീടിന് അടുത്തുള്ള പ്രാദേശിക സി.പി.എമ്മുമായി ചേര്‍ന്നാണ് അവന്‍ പ്രവര്‍ത്തിച്ചിരുന്നത്. പാലയാട് കാമ്പസിലും അവന്‍ സജീവ എസ്.എഫ്.ഐക്കാരനായിരുന്നില്ല. അങ്ങനെ എസ്.എഫ്.ഐയില്‍ കാര്യമായി പ്രവര്‍ത്തിക്കാത്ത ഒരാള്‍ക്ക് എങ്ങനെയാണ് എസ്.എഫ്.ഐക്കാരെ മാവോയിസ്റ്റ് ആക്കി മാറ്റാന്‍ സാധിക്കുക. താങ്കള്‍ വിചാരിക്കുന്നത് എസ്.എഫ്.ഐക്കാര്‍ക്ക് തീരെ സംഘടനാബോധം ഇല്ല എന്നാണോ? അലന്‍ മാവോയിസത്തിലേക്ക് ആകര്‍ഷിച്ച ഏതെങ്കിലും ഒരു എസ്.എഫ്.ഐക്കാരനെ ഉദാഹരണമായി കാണിക്കാമോ …

സഖാവ് ഒരു വേദിയില്‍ കാര്യങ്ങള്‍ പറയുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായിരുന്നു. സഖാവേ അവന്റെ കൂടെയുള്ളത് സത്യസന്ധമായി മ