വിമാനത്തിലെ പ്രതിഷേധം; അന്വേഷണവുമായി സഹകരിക്കുമെന്ന് ശബരിനാഥന്‍

തിരുവനന്തപുരം/ വിമാനത്തിലെ പ്രതിഷേധത്തില്‍ അന്വേഷണ സംഘത്തോട് സഹകിക്കുമെന്ന് കെഎസ് ശബരീനാഥന്‍. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിന് ഉള്ളില്‍ പ്രതിഷേധിക്കുവാന്‍ ശബരിനാഥന്‍ നിര്‍ദേശം നല്‍കി എന്നതിനെ സംബന്ധിച്ചുള്ള വാട്‌സ്ആപ്പ് ചാറ്റ് പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് ശബരിനാഥിന്റെ പ്രതികരണം.

ചൊവ്വാഴ്ച കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകുവാന്‍ പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ചോദ്യം ചെയ്യലുമായി സഹകരിക്കും. എല്ലാത്തിനും കൃത്യമായ മറുപടി നല്‍കുമെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ ചാറ്റിന്റെ ആധികാരികത സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുവാന്‍ ശബരിനാഥന്‍ തയ്യാറായില്ല.

Loading...

വളരെ സമാധാനപരമായിട്ടാണ് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരം ചെയ്തത്. എല്ലാവര്‍ക്കും സമരം ചെയ്യുവാനുള്ള അവകാശം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. യാതൊരു തലത്തിലുള്ള അക്രമമോ, സിപിഐഎം പറയുന്നപോലെ ഒന്നും പ്രതിഷേധത്തില്‍ സംഭവിച്ചിട്ടില്ല. സമാധാനപരമായി പ്രതിഷേധിച്ച രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെയാണ പോലീസ് കേസ് എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പ്രതിഷേധിച്ച രണ്ട് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അവരെ തള്ളിയിട്ട ഇപി ജയരാജനും വിമാനക്കമ്പനി യാത്രകവിലക്ക് ഏര്‍പ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ട് ആഴ്ചത്തേക്കും ഇപി ജയരാജന് മൂന്ന് ആഴ്ചത്തേക്കുമാണ് വിലക്ക്.