ഇന്ന് ഞാൻ മരിക്കും: എന്റെ മരണത്തിനു ഉത്തരവാദികള്‍ സങ്കികളാണെന്ന വിവാദ പോസ്റ്റുമായി തരികിട സാബു

തരികിട സാബു എന്ന പേരിൽ അറിയിപ്പെടുന്ന സാബു അബ്ദുസമദ് ബി​ഗ്ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുത്ത ശേഷം ബി​ഗ്ബോസ് സാബുവായി അറിയപ്പെടുന്നത്. അവതാരകനായി വന്ന് സിനിമയിൽ ഇടം നേടിയ സാബുമോൻ മലയാളികൾക്ക് സുപരിചിതനാണ്. തന്റെ അഭിപ്രായം ആരെയും പേടിക്കാതെ വെട്ടിത്തുറന്നു പറയുന്ന സ്വഭാവക്കാരനാണ് സാബു.

ബി​ഗ്ബോസ് രണ്ടാം സീസണിലെ രജിത് ആർമിയുമായുള്ള പോര് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ താരം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ച കുറിപ്പാണ് ചർച്ചയാകുന്നത്. താൻ ഇന്ന് മരിക്കുമെന്നും തന്റെ മരണത്തിന് ഉത്തരവാദികള്‍ സങ്കികളാണെന്നാണുമാണ് കുറിപ്പിൽ പറയുന്നത്.

Loading...

ഹെര്‍ബല്‍ ഗോമൂത്രയുടെ ബോട്ടിലില്‍ ല്‍ ഹലാല്‍ എന്നെഴുതിയത് മാര്‍ക്ക് ചെയ്തുകൊണ്ടാണ് സാബു ചിത്രങ്ങള്‍ സഹിതം പോസ്റ്റ് ചെയ്തിരിക്കുന്നത്.

സാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

നെൻ മെരിക്കും ഇന്ന്. എന്റെ മെരണത്തിനു ഉത്തരവാദികൾ സങ്കികൾ ആണ്. സങ്കി ബുദ്ധിക്ക് ഒരു ശതമാനം പോലും നിലവാരം കൊടുക്കാഞ്ഞ മൊത്തം ദൈവങ്ങളെയും ഞാൻ പുച്ഛത്തോടെയേ കാണൂ. ഇങ്ങനെ ഉള്ള ദ്രോഹം ഒന്നും ചെയ്യരുത്.