സാധിക ഹോട്ട് എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് നോക്കിയപ്പോള്‍ കണ്ടത്; സാധിക തന്നെ പറയുന്നു

Loading...

മലയാളം സീരിയലുകളിലും സിനിമ കളിലും സജീവമായ നടിയാണ് സാധിക വേണു ഗോപാല്‍. കഴിഞ്ഞ ദിവസം താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വന്‍ ഹിറ്റായിരുന്നു. താരത്തിന്റെ ഷോര്‍ട്ട് ഫിലിമുകളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമൊക്കെ നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. എന്നാല്‍ അടുത്തിടെ താരം നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു.

ഇപ്പോള്‍ സാധിക വേണുഗോപാല്‍ ഹോട്ട് എന്ന് ഗൂഗിള്‍ സേര്‍ച്ച് നടത്തിയപ്പോള്‍ കണ്ട കാര്യങ്ങളെക്കുറിച്ച് താരം തുറന്നു പറയുന്നു. ”ഗൂഗിളില്‍ സ്വന്തം പേര് ചര്‍ച്ച ചെയ്യുമ്പോള്‍ എന്തൊക്കെയാണ് വരുന്നതെന്ന കാര്യം ശ്രദ്ധിക്കാറുണ്ട്. വൈറല്‍ ക്ലിപ്സ്, ഷൂട്ട് ചെയ്ത രംഗങ്ങള്‍, സൂം ചെയ്ത ചിത്രങ്ങള്‍, സാധിക നേവല്‍ അങ്ങനെയൊക്കെയുള്ള കാര്യങ്ങളാണ് വരുന്നത്. ഇങ്ങനെ നോക്കുന്നതതിനാല്‍ പുതുതായി എന്താണ് വന്നതെന്ന കാര്യത്തെക്കുറിച്ച് സ്വന്തമായി അറിയാറുണ്ട്.’

Loading...

പ്രിയങ്ക ചോപ്ര, ദീപിക പദുക്കോണ്‍ തുടങ്ങിയവരൊക്കെ മോഡലിംഗില്‍ നിന്നും സിനിമയിലേക്ക് എത്തിയവരാണ്. അതേക്കുറിച്ചൊക്കെ ചിന്തിച്ചായിരുന്നു ലേറ്റസ്റ്റ് ഫോട്ടോ ഷൂട്ടിന് തയ്യാറായത്. അവര്‍ നേരത്തെ മോഡല്‍ കാണിച്ചുതന്നിരുന്നുവെങ്കിലും അങ്ങനെ ചെയ്യാനാവുമോയെന്നറിയില്ലായിരുന്നു.” സാധിക കൂട്ടിച്ചേര്‍ത്തു

തന്റേതായ നിലപാടുകള്‍ നേരത്തെയും തുറന്ന് പറഞ്ഞിട്ടുള്ള നടിയാണ് സാധിക. താരത്തിന്റെ പല ബോള്‍ഡ് ചിത്രങ്ങളും സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായിരുന്നു. ഇതിനെതിരെ പലരും മോശമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.ഇത്തരക്കാര്‍ക്ക് മറുപടി നല്‍കി സാധിക രംഗത്ത് എത്തിയിരുന്നു. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സാധിക തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്.

‘സോഷ്യല്‍ മീഡിയയില്‍ കുറെ പേര്‍ പലവട്ടം മോശം കമന്റുകളും മെസേജുകളും ഫോട്ടോകളും എന്റെ ഇന്‍ബോക്‌സിലേക്കും പേജിലേക്കും അയച്ചിട്ടുണ്ട്. വീട്ടുകാരെ ചീത്ത വിളിച്ചിട്ടുണ്ട്, കാശുണ്ടാക്കാന്‍ എന്തും ചെയ്യും, കെട്ടഴിച്ച് വിട്ടിരിക്കുകയാണ് എന്നൊക്കെ കമന്റ് വന്നിട്ടുണ്ട്. നിങ്ങള്‍ മാന്യമായി വസ്ത്രം ധരിക്കാത്തത് കൊണ്ടല്ലേ അവര്‍ ഇങ്ങനെ ചീത്ത വിളിക്കുന്നതെന്ന് പറഞ്ഞവരുണ്ട്.

എല്ലാവര്‍ക്കും കൂടി ഒരൊറ്റ മറുപടിയേ എനിക്കുള്ളൂ. ഞാന്‍ എന്റെ ജോലിയുടെ പൂര്‍ത്തീകരണത്തിന്റെ ഭാഗമായി പല തരത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കും. അത് എന്റെ ഉത്തരവാദിത്തവും ജോലിയോടുള്ള ആത്മാര്‍ഥതയുമാണ്. അതിന്റെ പേരില്‍ നിങ്ങള്‍ക്കെന്നെ ചോദ്യം ചെയ്യാനോ ചീത്ത വിളിക്കാനോ അവകാശമില്ല. മറച്ച് വയ്ക്കേണ്ട ഒന്നാണ് ശരീരമെന്ന ബോധമാണ് ഇത്തരം കമന്റുകള്‍ക്ക് പിന്നില്‍. മറച്ചു വെക്കുന്നിടത്തോളം ആളുകള്‍ക്ക് ഉള്ളില്‍ എന്താണെന്നറിയാനുള്ള കൗതുകം കൂടും. ആ കൗതുകമാണ് പിന്നീട് പീഡനമായി മാറുന്നത്. ഇതിനെ ആര്‍ട്ടായി കണ്ടാല്‍ അത്തരം കൗതുകങ്ങളൊന്നും ഉണ്ടാകില്ല.

മലയാളികള്‍ കപട സദാചാരവാദികള്‍ ആണെന്ന് തോന്നിയിട്ടുണ്ട്. കാരണം മലയാളികള്‍ക്ക് എല്ലാം കാണാനും കേള്‍ക്കാനും ഇഷ്ടമാണ്. എല്ലാം വേണം എന്നാല്‍ ബാക്കിയുള്ളവര്‍ ഒന്നും അറിയരുത്. എന്റെ ശരികളാണ് എന്റെ തീരുമാനങ്ങള്‍. എന്റെ ജീവിതം നിയന്ത്രിക്കാനുള്ള അധികാരം മറ്റാര്‍ക്കും വിട്ടുകൊടുക്കാറില്ല. എന്റെ കുടുംബം ഇന്നുവരെ ഞാന്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്കും ശരികള്‍ക്കും ഒപ്പം നിന്നിട്ടുണ്ട്.’- സാധിക അഭിമുഖത്തില്‍ പറഞ്ഞു.

അതേസമയം നേരത്തെ ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവെച്ച ഒരു ചിത്രത്തെ വിമര്‍ശിച്ച് ചിലര്‍ രംഗത്തെത്തിയിരുന്നു. സ്ത്രീകള്‍ക്കെതിരെ കൊച്ചു കുഞ്ഞെന്ന് പോലും നോട്ടമില്ലാതെ സമൂഹത്തില്‍ പെരുകി വരുന്ന അതിക്രമങ്ങള്‍ക്ക് എതിരെ കൊടുക്കേണ്ടത് ഈ ശിക്ഷ ആണെന്ന് കാട്ടി ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു സാധികയുടെ പ്രതിഷേധം. എന്നാല്‍ ഇതിന് പിന്നാലെ ചിലര്‍ വളരെ മോശമായ രീതിയിലുള്ള കമന്റുമായി എത്തി താരത്തിനെതിരെ പ്രതിഷേധം അറിയിക്കുകയായിരുന്നു. വാട്‌സാപ്പിലൂടെയും താരത്തിനെതിരെയുള്ള പ്രതിഷേധം ആളുകള്‍ മെസേജുകളായും അയക്കുന്നുണ്ട്. വാട്‌സാപ്പില്‍ തനിക്ക് ലഭിച്ച മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ടും താരം പങ്ക് വച്ചിട്ടുണ്ട്.

പെണ്ണിനോട് അവളുടെ അവയവങ്ങള്‍ ചോദിക്കുമ്പോള്‍ മടിയില്ലാത്തവന് സ്വന്തം അവയവം ഒരു ചിത്രത്തില്‍ കാണുമ്പോള്‍ ഇത്ര ലജ്ജിക്കേണ്ട ആവശ്യം എന്താണാവോ? എന്നാണ് താരം മറ്റൊരു പോസ്റ്റിലൂടെ പ്രതിഷേധങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്. വെള്ളപ്പൊക്കത്തിന്റെ സമയം സ്ത്രീകള്‍ പലരും അവരുടെ ഫോണ്‍ നമ്പര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത് കേരളത്തെ ഒറ്റകെട്ടായി കൈ പിടിച്ചുയര്‍ത്താനാണ് ഒരു ജീവന്‍ പോലും നഷ്ടമാകാതിരിക്കാനാണ്. ആ സമയത്തു നമ്പര്‍ എടുത്തു വച്ച് പിന്നീട് കാണിക്കുന്ന ചില ആണുങ്ങളുടെ ഇത്തരം ലീലാവിലാസങ്ങളോട് അഭിമാനം ഉണ്ടെന്നും താരം പരിഹസിക്കുന്നു.