മികച്ച സെക്‌സി വേഷം സാരിയാണ്, മറക്കേണ്ടത് മറയ്ക്കും ആവശ്യമായത് കാണിക്കും, സാധിക വേണുഗോപാല്‍

മഴവില്‍ മനോരമയിലെ പട്ടുസാരിയെന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് സാധിക വേണുഗോപാല്‍. സിനിമ അഭിനയത്തിന് പുറമെ നിരവധി പരസ്യചിത്രങ്ങളിലും അഭിനയിച്ച താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. 2009 മുതല്‍ തന്നെ താരം മോഡലിങ് രംഗത്ത് ഉണ്ട്. സിനിമയിലേക്കുള്ള താരത്തിന്റെ പ്രവേശനം ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന ചിത്രത്തിലൂടെയായിരുന്നു. താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. നിരവധി പരിപാടികളില്‍ അവതാരകയായും സാധിക ശ്രദ്ധേയയായിട്ടുണ്ട്.

മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരത്തിന്റെ ഇഷ്ടമുള്ള വേഷം ശരിയാണ് എന്ന് പലപ്പോഴായി പറഞ്ഞിട്ടുമുണ്ട്. കഴിഞ്ഞ ഒരു ദിവസം താരം പങ്കുവെച്ച ഫോട്ടോയും അതിന് നൽകിയ അടികുറുപ്പുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.എപ്പോളും മികച്ച സെക് സി വേഷം സാരിയാണെന്നും ഇതിൽ മറക്കേണ്ട ഭാഗങ്ങൾ മറയ്ക്കും ആവശ്യമായത് കാണിക്കും, സാരി വൈവിധ്യമാർന്നതാണെന്നും സാരി എല്ലാരുടെയും ശരീരത്തിനും മുഖത്തിനും ചേരുന്നതാണ് എന്നാണ് താരം ചിത്രത്തിന് ഒപ്പം അടിക്കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

Loading...