ആ പൊക്കിളില്‍ ഒന്ന് തൊട്ടോട്ടെ എന്ന് കമന്റിട്ടയാള്‍ക്ക് സാധിക കൊടുത്ത മറുപടി വൈറല്‍

പലപ്പോഴും സോഷ്യല്‍ മീഡിയകളില്‍ സ്ത്രീകള്‍ക്ക് മോശം അനുഭവങ്ങള്‍ ഉണ്ടാകാറുണ്ട്. പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് മോശം കമന്റുമായി പലരും എത്തും. സെലിബ്രിറ്റികളായ സ്ത്രീകള്‍ക്കാണ് കൂടുതലും ഇത്തരത്തില്‍ ദുരനുഭവങ്ങള്‍ നേരിടേണ്ടി വരുന്നത്. ഇതിന് ചിലര്‍ മറുപടി കൊടുക്കുകയും ചെയ്യും. ഇത്തരത്തില്‍ ഒരു അനുഭവമാണ് സാധിക വേണുഗോപാല്‍.

അടുത്തിടെ ഇന്‍സ്റ്റഗ്രാമിലും മറ്റുമായി സാധിക തന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. വയര്‍ കാണിച്ചുള്ള സാധികയുടെ ചിത്രത്തിന് മോശം കമന്റുമായി ഒരാളെത്തി. ശരീര പ്രദര്‍ശനം നടത്തി സാധിക ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്ത ചിത്രത്തില്‍ ആണ് ആരാധകന്‍ ഞാന്‍ ആ പൊക്കിളില്‍ ഒന്ന് തൊട്ടോട്ടെ എന്നും മറ്റുമായി മോശമായ കമന്റിട്ടത്.

Loading...

മോശമായി കമന്റിട്ട് ആള്‍ക്ക് സാധിക കൃത്യമായ മറുപടിയാണ് നല്‍കിയത്. സാധികയുടെ മറുപടി ഇങ്ങനെ, മോനെ ലോകത്തു എല്ലാ ജീവജാലങ്ങളും ഒരിക്കല്‍ ജീവിച്ചത് ഈ പറയുന്ന പൊക്കിളിലൂടെ ആണ്. പൊക്കിള്‍ കൊടിയില്ലാതെ മനുഷ്യന്മാര്‍ ആരും മുട്ട വിരിഞ്ഞു ഉണ്ടായിക്കാണില്ല. അപ്പൊ നക്കാനും തൊടാനും ഒക്കെ ഏറ്റവും നല്ലതു ആ ബന്ധമുള്ള സ്വന്തം അമ്മയുടെ പോക്കിളാകും. ബന്ധങ്ങള്‍ക്ക് വിലയുള്ളതല്ലേ? പൊക്കിള്‍കൊടി ബന്ധം’

സാധിക വേണുഗോപാല്‍ ഹോട്ട് എന്ന് ഗൂഗിള്‍ സേര്‍ച്ച് നടത്തിയപ്പോള്‍ കണ്ട കാര്യങ്ങളെക്കുറിച്ച് താരം തുറന്നു പറഞ്ഞിരുന്നു. ”ഗൂഗിളില്‍ സ്വന്തം പേര് ചര്‍ച്ച ചെയ്യുമ്പോള്‍ എന്തൊക്കെയാണ് വരുന്നതെന്ന കാര്യം ശ്രദ്ധിക്കാറുണ്ട്. വൈറല്‍ ക്ലിപ്‌സ്, ഷൂട്ട് ചെയ്ത രംഗങ്ങള്‍, സൂം ചെയ്ത ചിത്രങ്ങള്‍, സാധിക നേവല്‍ അങ്ങനെയൊക്കെയുള്ള കാര്യങ്ങളാണ് വരുന്നത്. ഇങ്ങനെ നോക്കുന്നതതിനാല്‍ പുതുതായി എന്താണ് വന്നതെന്ന കാര്യത്തെക്കുറിച്ച് സ്വന്തമായി അറിയാറുണ്ട്.’

പ്രിയങ്ക ചോപ്ര, ദീപിക പദുക്കോണ്‍ തുടങ്ങിയവരൊക്കെ മോഡലിംഗില്‍ നിന്നും സിനിമയിലേക്ക് എത്തിയവരാണ്. അതേക്കുറിച്ചൊക്കെ ചിന്തിച്ചായിരുന്നു ലേറ്റസ്റ്റ് ഫോട്ടോ ഷൂട്ടിന് തയ്യാറായത്. അവര്‍ നേരത്തെ മോഡല്‍ കാണിച്ചുതന്നിരുന്നുവെങ്കിലും അങ്ങനെ ചെയ്യാനാവുമോയെന്നറിയില്ലായിരുന്നു.” സാധിക കൂട്ടിച്ചേര്‍ത്തു

തന്റേതായ നിലപാടുകള്‍ നേരത്തെയും തുറന്ന് പറഞ്ഞിട്ടുള്ള നടിയാണ് സാധിക. താരത്തിന്റെ പല ബോള്‍ഡ് ചിത്രങ്ങളും സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായിരുന്നു. ഇതിനെതിരെ പലരും മോശമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.ഇത്തരക്കാര്‍ക്ക് മറുപടി നല്‍കി സാധിക രംഗത്ത് എത്തിയിരുന്നു. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സാധിക തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്.

‘സോഷ്യല്‍ മീഡിയയില്‍ കുറെ പേര്‍ പലവട്ടം മോശം കമന്റുകളും മെസേജുകളും ഫോട്ടോകളും എന്റെ ഇന്‍ബോക്‌സിലേക്കും പേജിലേക്കും അയച്ചിട്ടുണ്ട്. വീട്ടുകാരെ ചീത്ത വിളിച്ചിട്ടുണ്ട്, കാശുണ്ടാക്കാന്‍ എന്തും ചെയ്യും, കെട്ടഴിച്ച് വിട്ടിരിക്കുകയാണ് എന്നൊക്കെ കമന്റ് വന്നിട്ടുണ്ട്. നിങ്ങള്‍ മാന്യമായി വസ്ത്രം ധരിക്കാത്തത് കൊണ്ടല്ലേ അവര്‍ ഇങ്ങനെ ചീത്ത വിളിക്കുന്നതെന്ന് പറഞ്ഞവരുണ്ട്.

എല്ലാവര്‍ക്കും കൂടി ഒരൊറ്റ മറുപടിയേ എനിക്കുള്ളൂ. ഞാന്‍ എന്റെ ജോലിയുടെ പൂര്‍ത്തീകരണത്തിന്റെ ഭാഗമായി പല തരത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കും. അത് എന്റെ ഉത്തരവാദിത്തവും ജോലിയോടുള്ള ആത്മാര്‍ഥതയുമാണ്. അതിന്റെ പേരില്‍ നിങ്ങള്‍ക്കെന്നെ ചോദ്യം ചെയ്യാനോ ചീത്ത വിളിക്കാനോ അവകാശമില്ല. മറച്ച് വയ്‌ക്കേണ്ട ഒന്നാണ് ശരീരമെന്ന ബോധമാണ് ഇത്തരം കമന്റുകള്‍ക്ക് പിന്നില്‍. മറച്ചു വെക്കുന്നിടത്തോളം ആളുകള്‍ക്ക് ഉള്ളില്‍ എന്താണെന്നറിയാനുള്ള കൗതുകം കൂടും. ആ കൗതുകമാണ് പിന്നീട് പീഡനമായി മാറുന്നത്. ഇതിനെ ആര്‍ട്ടായി കണ്ടാല്‍ അത്തരം കൗതുകങ്ങളൊന്നും ഉണ്ടാകില്ല.

മലയാളികള്‍ കപട സദാചാരവാദികള്‍ ആണെന്ന് തോന്നിയിട്ടുണ്ട്. കാരണം മലയാളികള്‍ക്ക് എല്ലാം കാണാനും കേള്‍ക്കാനും ഇഷ്ടമാണ്. എല്ലാം വേണം എന്നാല്‍ ബാക്കിയുള്ളവര്‍ ഒന്നും അറിയരുത്. എന്റെ ശരികളാണ് എന്റെ തീരുമാനങ്ങള്‍. എന്റെ ജീവിതം നിയന്ത്രിക്കാനുള്ള അധികാരം മറ്റാര്‍ക്കും വിട്ടുകൊടുക്കാറില്ല. എന്റെ കുടുംബം ഇന്നുവരെ ഞാന്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്കും ശരികള്‍ക്കും ഒപ്പം നിന്നിട്ടുണ്ട്.’ സാധിക അഭിമുഖത്തില്‍ പറഞ്ഞു.