സ്‌കൂള്‍ബസുകളിൽ കുട്ടികളെ നിര്‍ത്തിയുള്ള യാത്രവേണ്ട, വാഹനത്തിൽ ഒരു അധ്യാപകൻ ഉണ്ടാകണം, സേഫ് സ്‌കൂള്‍ ബസ് ലക്ഷയമിട്ട് മോട്ടോര്‍വാഹനവകുപ്പ്

തിരുവനതപുരം : ജൂൺ ഒന്നിന് സ്‌കൂൾ തുറക്കുകയാണ്. കുട്ടികൾ തിരികെ അക്ഷരമുറ്റത് എത്തും. അവരുടെ യാത്രയും അത്രതന്നെ പ്രധാനമാണ്. കുരുന്നുകളുടെ സുരക്ഷ ഉറപ്പുവരുത്താനുറച്ച് മോട്ടോര്‍വാഹനവകുപ്പ്. സ്‌കൂള്‍ബസുകളുടെ സുരക്ഷാ പരിശോധന കര്‍ശനമാക്കി. ‘സേഫ് സ്‌കൂള്‍ ബസ്’ എന്നപേരിലാണ് പ്രത്യേക പരിശോധന. കൃത്യമായ അറ്റകുറ്റപ്പണി, വൃത്തി, യന്ത്രഭാഗങ്ങളുടെയും വേഗപ്പൂട്ടിന്റെയും പ്രവര്‍ത്തനം, അഗ്‌നിരക്ഷാസംവിധാനം, പ്രഥമശുശ്രൂഷാ കിറ്റ്, ജി.പി.എസ്. എന്നിവയാണ് പ്രധാനമായും നോക്കുന്നത്.

ബസുകള്‍ ഫിറ്റ്നസ് പരിശോധനയ്ക്കായി കൊണ്ടുവരുമ്പോള്‍ പുതിയ ടയറും വേഗപ്പൂട്ടും യന്ത്രഭാഗങ്ങളും സ്ഥാപിക്കുകയും പരിശോധനയ്ക്കുശേഷം അവ നീക്കംചെയ്ത് ഓടിക്കുകയും ചെയ്യുന്നത് തടയാന്‍ ഇടവേളകളില്‍ പരിശോധന കർശനമാക്കും.

Loading...

ഫിറ്റ്നസ് പരിശോധന പൂര്‍ത്തിയാക്കാത്ത ഒരു സ്‌കൂള്‍വാഹനവും നിരത്തിലിറക്കാന്‍ അനുവദിക്കില്ല. കഴിഞ്ഞ വർഷം സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ട് നിരവധി അപകടങ്ങൾ ഉണ്ടായതോടെയാണ് മോട്ടോര്‍വാഹനവകുപ്പ് സ്‌കൂൾ തുറക്കുന്നതിന് മുൻപ് തന്നെ പരിശോധനകൾ കർശനമാക്കിയത്.