സേഫ്റ്റി ഇൻ ഹീറ്റ് പദ്ധതിക്ക് തുടക്കമിട്ട് അബുദാബി

തൊഴിലാളികളെ കനത്തചൂടിൽനിന്ന് സംരക്ഷിക്കുകയെന്ന ഉദ്ദേശ്യത്തിൽ സേഫ്റ്റി ഇൻ ഹീറ്റ് പദ്ധതിക്ക് തുടക്കമിട്ട് അബുദാബി ഹെൽത്ത് സെന്റർ. ഈ പദ്ധതിയിലൂടെ തൊഴിലാളികളെ കടുത്ത ചൂടിൽനിന്ന് സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് തൊഴിലുടമകളിൽ അവബോധമുണ്ടാക്കുന്നു.

ഉയർന്ന താപനിലയിൽ ജോലിയിലേർപ്പെടുന്ന തൊഴിലാളികൾക്ക് കൃത്യമായ മാർഗനിർദേശങ്ങൾ നൽകാനും സേഫ്റ്റി ഇൻ ഹിറ്റ് പദ്ധതി ലക്ഷ്യമിടുന്നുണ്ട്. വിവിധയിടങ്ങളിൽ അന്തരീക്ഷത്തിലെ ചൂട് ഇതിനോടകം 47 ഡിഗ്രി സെൽഷ്യസ് കടന്നിട്ടുണ്ട്.

Loading...

താപനില അസഹ്യമാകുന്ന ഉച്ചനേരങ്ങളിൽ തൊഴിലാളികളെ സംരക്ഷിക്കാൻ തൊഴിലുടമകൾക്കും സൂപ്പർവൈസർമാർക്കും നിർദേശങ്ങൾ നൽകും. സൂര്യതാപമേൽക്കുമ്പോൾ ഉണ്ടായേക്കാവുന്ന അപകടങ്ങളിൽനിന്നും രോഗങ്ങളിൽ നിന്നും രക്ഷനേടാനുള്ള മാർഗനിർദേശങ്ങൾ നൽകിയും ഉച്ചവിശ്രമ വേളയിലെ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി തൊഴിലുടമകളെയും ബോധവത്കരിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.