ശനിയാഴ്ച (12/03/2016) 109-മത് സാഹിത്യ സല്ലാപം ‘തെരഞ്ഞെടുപ്പിന് ശേഷം’

ഡാലസ്: ഡിസംബര്‍ മൂന്നാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിയൊമ്പതാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘തെരഞ്ഞെടുപ്പിന് ശേഷം’ എന്ന പേരിലായിരിക്കും നടത്തുക. അമേരിക്കന്‍ പ്രസിഡന്റു തെരഞ്ഞെടുപ്പിലെ  കാണാ കാഴ്ചകളും തൊട്ടറിഞ്ഞവരുടെ  വിശകലനങ്ങളും ചര്‍ച്ചകളും ഈ സല്ലാപത്തില്‍ ഉണ്ടായിരിക്കുന്നതാണ്. മതവും ഭാഷയും സംസ്കാരവും രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന്‍റെ അനന്തരഫലങ്ങള്‍ പ്രത്യേകമായി പരിശോധിക്കുന്നതാണ്.  സല്ലാപത്തില്‍ പങ്കെടുക്കുവാനും അമേരിക്കയിലെ കലാ സാഹിത്യ  സാംസ്കാരിക രാഷ്ട്രീയ മേഖലകളെക്കുറിച്ചുള്ള  തങ്ങളുടെ അഭിപ്രായങ്ങള്‍  പങ്കുവയ്ക്കുവാനും താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

2016 നവംബര്‍ അഞ്ചാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിയെട്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപ ‘ഈ മനോഹര  തീരത്ത്‌’ എന്ന പേരില്‍ ആയിരുന്നു. അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ സുപരിചിതനായ മനോഹര്‍ തോമസ്‌ ആയിരുന്നു ഈ സല്ലാപം നയിച്ചത്. അമേരിക്കയിലെ സാമൂഹിക സാംസ്ക്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ആളാണ്‌ മനോഹര്‍ തോമസ്‌. ന്യൂയോര്‍ക്കിലെ സര്ഗ്ഗവേദിയുടെ അമരക്കാരനെന്നതിനു പുറമെ ഒരു നടനും സംവിധായകനും സംഘാടകനും കൂടിയാണദ്ദേഹം. ധാരാളം ആളുകള്‍ക്ക് ഈ സല്ലാപത്തില്‍ പങ്കെടുക്കുവാനും മനോഹര്‍ തോമസിനോടൊപ്പം അമേരിക്കയിലെ കലാ സാഹിത്യ  സാംസ്കാരിക രാഷ്ട്രീയ മേഖലകളെക്കുറിച്ചുള്ള  തങ്ങളുടെ അഭിപ്രായങ്ങള്‍  പങ്കുവയ്ക്കുവാനും ഇടയായി. ചോദ്യോത്തരവേളയും സജീവവും വിജ്ഞാനപ്രദവുമായിരുന്നു.

Loading...

 ആധുനിക കവിതകളിലൂടെ സുപ്രസിദ്ധനായ മലയാള കവി ചെറിയാന്‍ കെ. ചെറിയാന് ജന്മദിന മംഗളാശംസകള്‍ അര്‍പ്പിക്കുന്നതിനും ഡോ: എന്‍. പി. ഷീലയുടെ ഭര്‍ത്താവ് അന്തരിച്ച അഡ്വ. അര്‍നോള്‍ഡ് ഏലിയാസറിന് അന്ത്യോപചാരം അര്‍പ്പിക്കുന്നതിനും ഈ സാഹിത്യ സല്ലപത്തില്‍  വേദിയൊരുക്കുകയുണ്ടായി.

 മലയാള കവി ചെറിയാന്‍ കെ. ചെറിയാന്‍മാത്യു നെല്ലിക്കുന്ന്, പി. റ്റി. പൌലോസ്, ഡോ: രാജന്‍ മാര്‍ക്കോസ്, ഡോ: എന്‍. പി. ഷീല, ഡോ: ജയിസ് ജേക്കബ്‌, മാര്‍ട്ടിന്‍ജോസഫ്‌, എബ്രഹാം മാത്യു, നെബു കുര്യാക്കോസ്അലക്സ്‌ കോശി വിളനിലം, അബ്ദുള്‍ പുന്നയൂര്‍ക്കുളം, മാത്യു സ്റ്റീഫന്‍, വര്‍ഗീസ്‌ സ്കറിയ, തോമസ്‌ഫിലിപ്പ്, മോളി ആന്‍ഡ്രൂസ്, മോന്‍സി മാത്യു, കുരുവിള ജോര്‍ജ്ജ്യു. എ. നസീര്‍ ജോര്‍ജ്ജ് വര്‍ഗീസ്‌, ജേക്കബ്‌ തോമസ്‌, വര്‍ഗീസ് എബ്രഹാം, പി. പി. ചെറിയാന്‍, ജയിന്‍ മുണ്ടയ്ക്കല്‍  എന്നിവര്‍ സല്ലാപത്തില്‍  സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.

 സാഹിത്യ സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ അന്നേദിവസം രാവിലെ പത്തു മുതല്‍ പന്ത്രണ്ട്  വരെ  (ഈസ്റേ്റണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് .….

1857-232-0476 കോഡ് 365923

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. [email protected] , [email protected] എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും  മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 813-389-3395 / 469-620-3269

Join us on Facebook  https://www.facebook.com/groups/142270399269590/

4913 Seashell Lane,

Garland, TX – 75043

USA

Phone: 1-813-389-3395 (Cell)

1-469-620-3269 (Home)