സായി പല്ലവിക്ക് ഇങ്ങനെയും ഒരു മുഖമുണ്ടോ? ഞെട്ടിത്തരിച്ച് ആരാധകര്‍

പ്രേമം എന്ന ചിത്രത്തിലൂടെ മലര്‍ മിസായി എത്തി ആരാധകരുടെ മനം കവര്‍ന്ന താരമാണ് സായി പല്ലവി. സൗത്ത് ഇന്ത്യയിലെ ടെലിവിഷന്‍ ഡാന്‍സ് റിയാലിറ്റി ഷോകളില്‍ നര്‍ത്തകിയായി പ്രവര്‍ത്തിച്ച ശേഷമാണ് അഭിനയ രംഗത്തേക്ക് സായി പ്രവേശിക്കുന്നത്. മികച്ച നടിയാണ് സായ് പല്ലവിയെങ്കിലും സിനിമ പ്രവര്‍ത്തകര്‍ക്ക് സായ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.

ഗ്ലാമറസ് വേഷങ്ങളിലോ ലിപ് ലോക്ക് രംഗങ്ങളിലോ അഭിനയിക്കില്ലെന്ന നിലപാട് തുടക്കത്തില്‍ തന്നെ സായ് പല്ലവി തുറന്നു പറഞ്ഞിരുന്നു. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടിയാണെങ്കില്‍ കൂടിയും നിലപാടില്‍ മാറ്റമില്ലെന്നായിരുന്നു താരം പറഞ്ഞത്. ലൊക്കേഷനിലെ പെരുമാറ്റം ശരിയായില്ലെന്നും താരത്തിനൊപ്പം അഭിനയിക്കാന്‍ നായകന്‍ വിസമ്മതിച്ചുവെന്ന തരത്തിലുമൊക്കെയുള്ള കാര്യങ്ങള്‍ മുന്‍പ് പുറത്ത് വന്നിരുന്നു. താരത്തിന്റെ സമീപം ശരിയല്ലെന്നായിരുന്നു നാഗസൂര്യ അന്നത്തെ പ്രശ്നത്തെ കുറിച്ച് പറഞ്ഞത്. താരത്തിനൊപ്പം പ്രമോഷണല്‍ പരിപാടിയില്‍ സഹകരിക്കില്ലെന്നും നാഗസൂര്യ പറഞ്ഞിരുന്നു. തന്റെ ഭാഗത്തെ കുഴപ്പമെന്താണെന്ന് മനസ്സിലാവാത്ത തരത്തിലായിരുന്നു സായ് പല്ലവി പെരുമാറിയതെന്നും നാഗസൂര്യ പറഞ്ഞിരുന്നു.

Loading...