ആരും തിരിച്ചറിഞ്ഞില്ല; താരജാഡ ഇല്ലാതെ ബസ് കാത്തിരുന്ന് സായി പല്ലവി

ദാവണിയുടുത്ത് ബാഗും മടിയില്‍ വെച്ച്‌ ബസ് വരുന്നുണ്ടോ എന്ന് അക്ഷമയോടെ കാത്തിരിക്കുന്ന തെന്നിന്ത്യന്‍ താരസുന്ദരി സായി പല്ലവിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് താരം രഹസ്യമായി ബസ് കാത്തുനില്‍ക്കാന്‍ എത്തിയത്. ആരു കണ്ടാലും ഒരു സാധാരണ പെണ്‍കുട്ടിയാണന്നു തോന്നുന്ന നാച്ചുറല്‍ ഗെറ്റപ്പിലാണ് താരം എത്തിയത്. അതിനാല്‍ ചുറ്റുമിരിക്കുന്നവര്‍ക്ക് പോലും മനസിലായില്ല അത് സായി പല്ലവിയാണെന്ന്.

എന്തായാലും സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടുകയാണ് താരത്തിന്റെ ചിത്രങ്ങള്‍. കഥാപാത്രമാവാന്‍ ഏതു വെല്ലുവിളിയും സ്വീകരിക്കാന്‍ തയാറാവുന്നതിനെ പ്രശംസിക്കുകയാണ് ആരാധകര്‍. സായി പല്ലവിയും റാണാ ദഗ്ഗുബാട്ടിയും ഒന്നിക്കുന്ന ‘വിരത പര്‍വ്വം 1992’ എന്ന ചിത്രത്തിന്റെ ചില സീനുകളുടെ ചിത്രീകരണത്തിന് വേണ്ടിയായിരുന്നു ബസ് കാത്തിരിക്കാന്‍ എത്തിയത്.

Loading...

തെലുങ്കാനയിലെ വരാങ്കല്‍ എന്ന ഗ്രാമത്തിലായിരുന്നു ഷൂട്ടിങ്. തൊട്ടടുത്ത ഹോട്ടലില്‍ ക്യാമറ വച്ചാണ് ബസ് സ്‌റ്റോപ്പിലെ വിഷ്വല്‍സ് പകര്‍ത്തിയിരിക്കുന്നത്. മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരേസമയം നിറഞ്ഞുനില്‍ക്കുകയാണ് താരം. മലയാളത്തില്‍ ‘അതിരന്‍’, തമിഴില്‍ ‘എന്‍ജികെ’ എന്നിവയായിരുന്നു സായിയുടെ ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ ചിത്രങ്ങള്‍.