ഒരു കോടി തരാമെന്ന് പറഞ്ഞു; എന്നിട്ടും അത് പറ്റില്ലെന്ന് പറഞ്ഞ് സായി പല്ലവി

നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് സായി പല്ലവിയുടെ സിനിമ അരങ്ങേറ്റം. ചിത്രത്തിലെ മലര്‍ മിസ്സിനെ മലയാളികളും തമിഴ് പ്രേക്ഷകരും ഒരിക്കലും മറക്കാനിടയില്ല. തമിഴ് കലര്‍ന്ന മലയാള സംസാരവുമായി എത്തിയ മലര്‍ മിസ്സിനെ പ്രേക്ഷകര്‍ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്. പിന്നീട് അങ്ങോട്ട് സായി പല്ലവിയെ തേടി തെന്നിന്ത്യയിലെ പല ഭാഷകളില്‍ നിന്നും അവസരങ്ങളെത്തി. ഏത് തരത്തിലുള്ള കഥാപാത്രവും തന്റെ കൈകളില്‍ ഭദ്രമാണെന്ന് താരം തെളിയിച്ചു. അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് സായി പല്ലവി പല പ്രാവശ്യം തെളിയിച്ചുകഴിഞ്ഞു. തമിഴിലും തെലുങ്കിലും നടിക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്.

പല ഭാഷകളില്‍ പല ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനിടെ പരസ്യ ചിത്രങ്ങളും താരത്തെ തേടിയെത്തി. ഇപ്പോള്‍ ഒരു കോടി രൂപയുടെ പരസ്യത്തില്‍ അഭിനയിക്കാനുള്ള അവസരമാണ് താരത്തിനെ തേടിയെത്തിയത്. വസ്ത്ര വ്യാപാരരംഗത്തെ പുതിയ ബ്രാന്‍ഡിന്റെ മോഡലാവുന്നതിന് വേണ്ടിയായിരുന്നു താരത്തെ ബന്ധപ്പെട്ടവര്‍ സമീപിച്ചത്. എന്നാല്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്നും ഈ ഓഫര്‍ വേണ്ടെന്നുമായിരുന്നു സായ് പല്ലവി പറഞ്ഞത്. തനിക്ക് ജീവിക്കാനുള്ള സമ്പാദ്യമൊക്കെ സിനിമയില്‍ നിന്നും കിട്ടുന്നുണ്ട്. പരസ്യങ്ങളുടെ ഭാഗമാവാന്‍ താനുദ്ദേശിക്കുന്നില്ലെന്നും താരം പറഞ്ഞിരുന്നു.

Loading...

നേരത്തെ സിനിമയിലെ അഭിനയത്തോട് തന്റെ നിലപാട് സായി പല്ലവി വ്യക്തമാക്കിയിരുന്നു. ഗ്ലാമറസ് പ്രകടനങ്ങളോട് പൊതുവെ താല്‍പര്യമില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. താരത്തിന്റെ പല നിബന്ധനകളും അംഗീകരിക്കാനാവില്ലെന്നും ഇത് മാറ്റിയില്ലെങ്കില്‍ സിനിമ ലഭിച്ചേക്കില്ലെന്ന തരത്തിലുമൊക്കെയുള്ള ഉപദേശങ്ങളും സായ് പല്ലവിക്ക് ലഭിച്ചിരുന്നു. വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍ പറത്തിയായിരുന്നു താരം മുന്നേറിയത്. നേരത്തെ 2 കോടിയുടെ പരസ്യം താരം വേണ്ടെന്നുവെച്ചിരുന്നുവെന്ന വാര്‍ത്തയായിരുന്നു പുറത്തുവന്നത്.

നേരത്തെ വിവഹ്‌ത്തെ കുറിച്ചും സായി പല്ലവി തുറന്ന് പറഞ്ഞിരുന്നു. താന്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സായി പല്ലവി അടുത്തിടെ വ്യക്തമാക്കിയതി. ഡോക്ടര്‍ കൂടെയായ തന്റെ ആഗ്രഹം എല്ലാ കാലവും അച്ഛനും അമ്മയ്ക്കുമൊപ്പം നിന്ന് അവരെ സംരക്ഷിക്കാനാണ് ആഗ്രഹമെന്ന് നടി വ്യക്തമാക്കി.

അതിന് വിവാഹം ഒരു തടസ്സമാകുമെന്നും അതിനാല്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സായി പല്ലവി പറഞ്ഞു. ഇപ്പോഴുള്ളത് പോലെ അവരെ സംരക്ഷിക്കാന്‍ ഒരുപക്ഷേ വിവാഹം കഴിച്ചാല്‍ കഴിയില്ല എന്നാണ് സായി പല്ലവിയുടെ നിലപാട്.

ഒരു സഹോദരി മാത്രമാണ് സായി പല്ലവിയ്ക്കുള്ളത്. ഒരുപക്ഷേ അതാവാം നടിയുടെ ഈ തീരുമാനത്തിന് പിന്നില്‍.അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സായി പല്ലവി ഇക്കാര്യം വെളിപ്പെടുത്തിയത്.