ഇത് മലയാളത്തിലെ പ്രിയ നായിക, ആരെന്ന് മനസിലായോ?

കടലോരത്ത് നിന്ന് അമ്മയ്ക്കൊപ്പം ക്യാമറയ്ക്ക് പോസ് ചെയ്യുന്ന ഒരു കുട്ടിയുടെ ക്യൂട്ട് ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള ഒരു താരത്തിന്‍റേതാണ് ചിത്രം. മറ്റാരുമല്ല. തമിഴിലും മലയാളത്തിലും തെലുങ്കിലുമെല്ലാം ഹിറ്റുകള്‍
സമ്മാനിച്ച് ആരാധകരുടെ മനംകവര്‍ന്ന സായി പല്ലവിയുടേതാണ് ചിത്രം.

താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതാണ് കുഞ്ഞുന്നാളിലെ ഈ ചിത്രം. സായി പല്ലവിയുടെ അമ്മയാണ് ചിത്രത്തില്‍ ഒപ്പമുള്ളത്. ‘ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു’ അമ്മ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവെച്ചത്.

Loading...

മലയാളക്കരയിലും തമിഴിലും  വലിയ വിജയം നേടിയ ചിത്രമായ പ്രേമത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. ചിത്രത്തിലെ മലര്‍ മിസ് എന്ന ഒറ്റ കഥാപാത്രമാണ് താരത്തിന് ഇത്രയേറെ ശ്രദ്ധ നല്‍കിയത്. ഡോക്ടര്‍ കൂടിയായ സായി പല്ലവി തെന്നിന്ത്യയിലെ മിക്ക യുവ താരങ്ങളുടെയും നായികയായി മിന്നിത്തിളങ്ങിയിട്ടുണ്ട്.