മകളെ രക്ഷിക്കണമെന്ന് അമ്മ, പറ്റില്ലെന്ന് അച്ഛന്‍, കരീനയ്ക്കും തൈമുറിനുമൊപ്പം സെയ്ഫ് നാടുവിട്ടു

നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെയാണ് ബോളിവുഡ് താരങ്ങളുടെ ലഹരി മരുന്ന് കേസ് പുറത്തെത്തുന്നത്. ഈ കേസില്‍ പ്രമുഖരായ പല നടിമാര്‍ക്കും പങ്കുണ്ടെന്ന വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡിലെ പല പ്രമുഖ നടിമാരുടെയും പേരുകള്‍ ഉയര്‍ന്നു വന്നു. ദീപിക പദുക്കോണ്‍, സാറ അലി ഖാന്‍, രാകുല്‍ പ്രീത് സിങ് എന്നിവരുടെ പേരുകള്‍ പുറത്ത് എത്തുകയും ഇവരുടെ വാട്‌സ്ആപ്പ് ചാറ്റുകള്‍ പരിശോധിച്ച ശേഷം ചോദ്യം ചെയ്യലിന് എന്‍സിബി വിളിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ സെയ്ഫിന്റെ മുന്‍ഭാര്യയും സാറയുടെ അമ്മയും നടിയുമായ അമൃത സിങ്ങ് ഇക്കാര്യത്തില്‍ സഹായം തേടി സെയ്ഫിനെ സമീപിച്ചുവെന്നും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും സെയ്ഫ് അലിഖാന്‍ ഭാര്യ കരീനയ്ക്കും മകന്‍ തൈമൂറിനുമൊപ്പം മുംബൈ വിട്ട് ഡല്‍ഹിയിലേക്ക് പോയെന്നുമാണ് പുതിയ വാര്‍ത്തകള്‍ വരുന്നത്.

Loading...