നടന്‍ സായ്കുമാറിന്റെ അമ്മ വിജയലക്ഷ്മിയമ്മ അന്തരിച്ചു

കൊല്ലം: സിനിമാ നടന്‍ സായ്കുമാറിന്റെ അമ്മയും അഭിനയ പ്രതിഭ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ഭാര്യയുമായ വിജയലക്ഷ്മിയമ്മ അന്തരിച്ചു. 93 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് കൊട്ടാരക്കരയിലെ വീട്ടില്‍ വെച്ച് അന്ത്യം സംഭവിച്ചത്. സായ്കുമാറിന് പുറമെ നടി ശോഭ മോഹന്‍, ജയശ്രീ, ഗീത, ലൈല, കല, ബീന, ഷൈല എന്നിവരാണ് മക്കള്‍. വിനു മോഹന്‍, അനു മോഹന്‍, വൈഷ്ണവി എന്നിവരാണ് ചെറുമക്കള്‍.സംസ്‌കാരം ഉച്ചയ്‌ക്ക് രണ്ട് മണിയ്‌ക്ക് കൊല്ലം മുളങ്കാടകം പൊതുശ്‌മശാനത്തില്‍ നടക്കും.