പാർട്ടിയോടും പിണറായി വിജയനോടും എന്നും ബഹുമാനം, ഒരു ഓൺലൈൻ പത്രം ഞങ്ങളെ അപമാനിച്ചു- സൈമൺ ബ്രിട്ടോയും ഭാര്യയും

കൊച്ചി: സി.പി.എമ്മിന്റെ ജീവിക്കുന്ന രക്തസാക്ഷി സൈമൺ ബ്രിട്ടോക്കെതിരെ വ്യാജ വാർത്ത ഒരു ഓൺലൈൻ പത്രം പ്രസിദ്ധീകരിച്ചതായി ആരോപണം. സൈമണ്‍ ബ്രിട്ടോയും കുടുംബവും സാമ്പത്തിക പ്രതിസന്ധിയിലെന്നും പാർട്ടി വഞ്ചിച്ചെന്നും ആയിരുന്നു വാർത്ത നല്കിയത്. ബന്ധു നിയമനങ്ങൾ നടക്കുമ്പോൾ ബ്രിട്ടോക്ക് പട്ടിണിമാറാൻ പോലും സഹായം നല്കുന്നില്ലെന്നും കുടുംബം നരകിക്കുന്നുവെന്നും ഈ ഓൺലൈൻ പത്രം വാർത്ത കൊടുത്തിരുന്നു. വാർത്തകൾ ശുദ്ധ കളവാണെന്നും ഞങ്ങളെ അപമാനിക്കാനാണെന്നും ബ്രിട്ടോയും ഭാര്യ സീനാ ഭാസ്കറും പറഞ്ഞു. ഞങ്ങളെ അപമാനിക്കാൻ വാർത്ത കെട്ടിചമച്ചതാണ്‌.

പാര്‍ട്ടി സംരക്ഷിച്ചില്ല. തൊഴില്‍ നല്‍കിയില്ല തുടങ്ങിയ ആരോപണങ്ങള്‍ താനോ ബ്രിട്ടോയോ എങ്ങും ഉന്നയിച്ചിട്ടില്ല. ഇതുവരെയും തുടര്‍ന്നങ്ങോട്ടും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനോട് തങ്ങള്‍ക്ക് തികഞ്ഞ ആദരവും ബഹുമാനവും മാത്രമേയുള്ളുവെന്നും സീന വ്യക്തമാക്കി.

ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്‌കര്‍ വാര്‍ത്താ കുറിപ്പ് പുറത്തിറക്കി. വ്യാജ വാര്‍ത്തയിലെ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് വാര്‍ത്താ കുറിപ്പ്