ക്വാലാലംപൂര്‍: ഇന്ത്യയുടെ ലോക ഒന്നാം നമ്പര്‍ താരം സൈന നെഹ്‌വാള്‍ മലേഷ്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസിന്റെ സെമിയില്‍ പ്രവേശിച്ചു. ചൈനയുടെ സുന്‍ യുവിനെയാണ് വെള്ളിയാഴ്ച സൈന പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-11 , 18-21, 21-17. 2013 ലെ ചൈന ഓപ്പണില്‍ തന്നെ തോല്‍പ്പിച്ച സുന്‍ യുവിനോടുള്ള മധുര പ്രതികാരം കൂടിയായി സൈനക്ക് ഈ വിജയം. ഒരു മണിക്കൂര്‍ 11 മിനിററ് പോരാട്ടം നീണ്ടു നിന്നു