സ്വർണക്കള്ളക്കടത്തിൽ സജേഷിന്റെ ചോദ്യം ചെയ്യൽ ഇന്ന്; സജേഷ്, അർജുന്റെ ബിനാമിയെന്ന് കസ്റ്റംസ്

തിരുവനന്തപുരം: സ്വർണകള്ളകടത്ത് കേസിൽ ഡിവൈഎഫ്ഐ മുൻ മേഖല ഭാരവാഹി സി. സജേഷിനെ ഇന്ന് ചോദ്യം ചെയ്യും.
രാവിലെ 11 മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാനാണ് സജേഷിന് നോട്ടീസ് നൽകിയിരിക്കുന്നത്. ചെന്പിലോട് ഡിവൈഎഫ്ഐ മുൻ മേഖല സെക്രട്ടറിയാണ് സജേഷ് . സ്വർണക്കള്ളക്കടത്ത് കേസിൽ പിടിയിലായ അർജുൻ ആയങ്കിയുടെ ബിനാമിയാണ് സജേഷ് എന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചിരിക്കുന്നത്.

അതേസമയം അർജുൻ ഉപയോഗിച്ച കാർ സജേഷിൻറെ പേരിലാണ് രജിസ്റ്റർ ചെയ്തത്. കസ്റ്റംസിൻറെ കസ്റ്റഡിയിലുള്ള അർജുൻ ആയങ്കിയെയും ഇടനിലനിരക്കാൻ മുഹമ്മദ് ഷഫീക്കിനെയും ഒപ്പമിരുത്തി സജേഷിനെ ചോദ്യം ചെയ്യും. സ്വർണകടത്തിൽ സജേഷിൻറെ പങ്കും മറ്റ് സംഘങ്ങളെ കുറിച്ചുള്ള വിവരങ്ങളും തേടും. കള്ളകടത്തിനായി അർജുൻ ആയങ്കിക്ക് കീഴിൽ യുവാക്കളുടെ വൻ സംഘം ഉണ്ടായിരുന്നുവെന്നാണ് കസ്റ്റംസിൻറെ പ്രാഥമിക കണ്ടെത്തൽ. അർജുൻ ആയങ്കിയെ ജൂലൈ 6 വരെയും മുഹമ്മദ് ഷഫീക്കിനെ ജൂലൈ 5 വരെയുമാണ് കസ്റ്റംസിൻറെ കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്

Loading...