സജി ചെറിയാന്‍ വീടിന് മുന്നിലെ ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിക്കാന്‍ വരുമായിരുന്നു;സരിത നായര്‍

സജി ചെറിയാനുമായി സോളാര്‍ കേസ് പ്രതി സരിത നായര്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന കെ.ബി ഗണേഷ്‌കുമാറിന്റെ ബന്ധുവിന്റെ വെളിപ്പെടുത്തല്‍ പ്രതികരിച്ച് സജി ചെറിയാനും സരിതാ നായരും.സജി ചെറിയാനും സരിതാ നായര്‍ക്കും പരസ്പരം പരിചയമുണ്ടായിരുന്നുവെന്ന് ഇരുവരും തുറന്ന് സമ്മതിച്ചിരിക്കുകയാണ്. സജി ചെറിയാനുമായുള്ള പരിചയത്തെക്കുറിച്ച് സരിത നായര്‍ പറയുന്നത് ഇങ്ങനെയാണ്. സജി ചെറിയാന്റെ നാട്ടുകാരിയാണ് ഞാന്‍. ഞാന്‍ പഠിച്ച് വളര്‍ന്നതൊക്കെ അവിടെയാണ്. എന്റെ വീടിന്റെ മുന്നിലുള്ള ഗ്രൗണ്ടില്‍ സജി ചെറിയാന്‍ ഫുട്‌ബോള്‍ കളിക്കാന്‍ വരുമായിരുന്നുവെന്നും കോളേജില്‍ തന്റെ സീനിയര്‍ ആയിരുന്നു സജി ചെറിയാനെന്നും സരിത നായര്‍ പറയുന്നു. എന്നാല്‍ ഞഹ്ങള്‍ തമ്മില്‍ ഒരിക്കലും രാഷ്ട്രീയം സംസാരിച്ചിരുന്നില്ലെന്നും സരിതാ നായര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

അതേസമയം സരിതയുടെ ഈ പ്രതികരണത്തിന് പിന്നാലെ സജി ചെറിയാനും ഇരുവരും തമ്മിലുള്‌ല പരിചയത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ് സരിത എന്റെ നാട്ടുകാരിയാണ്. ഞങ്ങള്‍ തമ്മില്‍ പലപ്പോഴും കണ്ടും സംസാരിച്ചിട്ടും ഉണ്ട്. പല കാര്യങ്ങള്‍ സരിത പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ അതൊന്നും പുറത്ത് പറയാന്‍ കഴിയില്ലെന്നും സജി ചെറിയാന്‍ പറയുന്നുണ്ട്. അന്ന് സരിത തന്നെ വന്ന് കാണുമ്പോള്‍ സിപിഐഎമ്മിന്റെ ജില്ലാ സെക്രട്ടറി ആയിരുന്നു താനെന്നും സജി ചെറിയാന്‍ വ്യക്തമാക്കുന്നുണ്ട്.കെ.ബി ഗണേഷ്‌കുമാറിന്റെ ബന്ധുവും കേരള കോണ്‍ഗ്രസ് (ബി) മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സി. മനോജ് കുമാറിന്റേതായിരുന്നു വെളിപ്പെടുത്തല്‍.

Loading...