എ.​ആ​ര്‍ ക്യാ​മ്പി​ലെ പോ​ലീ​സു​കാ​ര​ന്‍റെ മ​ര​ണം; ജു​ഡീ​ഷ്യ​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സ​മ​രം ന​ട​ത്തു​മെന്ന് ഭാര്യ സ​ജി​നി

എ.​ആ​ര്‍ ക്യാ​മ്പി​ലെ പോ​ലീ​സു​കാ​ര​ന്‍ കു​മാ​റി​ന്‍റെ മ​ര​ണ​ത്തി​ല്‍ കൊ​ല​പാ​ത​ക​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്ന് ഭാ​ര്യ സ​ജി​നി. കേസെടുത്തില്ലെങ്കിൽ ജു​ഡീ​ഷ്യ​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​രം ന​ട​ത്തു​മെ​ന്നും അവർ വ്യക്തമാക്കി.

കേ​സി​ന്‍റെ ഇ​പ്പോ​ഴ​ത്തെ അ​ന്വേ​ഷ​ണ​പു​രോ​ഗ​തി​യി​ല്‍ തൃ​പ്തി​യു​ണ്ടെ​ങ്കി​ലും കു​മാ​റി​നെ മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​ര്‍​ദി​ക്കു​ക​യും മാ​ന​സി​ക പീഡ​ന​ങ്ങ​ള്‍ ഏ​ല്‍​പ്പി​ക്കു​ക​യും ചെ​യ്തെ​ന്ന് തെ​ളി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ല്‍ കൊ​ല​പാ​ത​ക​കു​റ്റം ഇ​വ​ര്‍​ക്കെ​തി​രെ ചു​മ​ത്ത​ണം.

Loading...

ഇ​പ്പോ​ള്‍ ആ​ത്മ​ഹ​ത്യ എ​ന്ന നി​ല​യി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​കു​റ്റ​മാ​ണ് ഇ​തി​ലെ പ്ര​തി​ക​ള്‍​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച്‌ ക്യാ​മ്പി​ലെ മു​ന്‍ ഡെ​പ്യൂ​ട്ടി ക​മാ​ന്‍​ഡ​ന്‍റ് എ​സ്. സു​രേ​ന്ദ്ര​നെ ഇ​ന്ന​ലെ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഇ​തു​വ​രെ എ​ട്ടു​പേ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. ഇ​വ​രേ​യും ഉ​ട​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നാ​ണ് സൂ​ച​ന.പ്രതികൾക്കെതിരെ കൊലപാതക കുറ്റം ചുമത്തിയില്ലെങ്കിൽ ജു​ഡീ​ഷ്യ​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​രം ന​ട​ത്തു​മെ​ന്നും സ​ജി​നി പ​റ​ഞ്ഞു.ര​ണ്ടു​മാ​സം മുമ്പാ​ണ് ക​ല്ലേ​ക്കാ​ട് എ​ആ​ര്‍ ക്യാ​മ്പ​ലെ പോ​ലീ​സു​കാ​ര​ന്‍ കു​മാ​റി​നെ ഒ​റ്റ​പ്പാ​ലം ല​ക്കി​ടി​യി​ല്‍ റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്.