‘അഡ്ജസ്റ്റ്മന്റുകള്‍ക്കും കോബ്രമൈസിനും തയ്യാറല്ലെ?’, അപമാനിക്കാന്‍ ശ്രമിച്ചയാളുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ വെളിപ്പെടുത്തി നടി സജിത മഠത്തില്‍

സിനിമയില്‍ നിന്നും തനിക്കുണ്ടായ ദുരനുഭവം വ്യക്തമാക്കി നടി സജിത മഠത്തില്‍. തമിഴ്‌നാട്ടില്‍ നിന്നെന്നും പറഞ്ഞ ഫോണ്‍ കോളിന്റെ വിശദാംശങ്ങള്‍ സജിത ഫേസ്ബുക്കിലൂടെ തുറന്ന് പറഞ്ഞു. ഫോണ്‍ വിളിച്ചയാളുടെ ഫോണ്‍ നമ്പര്‍ സഹിതമാണ് സജിത മഠത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

സജിത മഠത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

Loading...

തമിഴ്‌നാട്ടില്‍ നിന്ന് ഒരു തമിഴ് സിനിമയുടെ സഹസംവിധായകന്‍ കാര്‍ത്തിക് വിളിക്കുന്നു. ഒരു തമിഴ് പ്രോജക്ടില്‍ അഭിനയിക്കാന്‍ ഉള്ള താല്‍പര്യം അന്വേഷിക്കുന്നു. ഞാന്‍ പ്രോജക്ട് വിവരങ്ങള്‍ ഇ മെയില്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു.

ഫോണ്‍ വെക്കുന്നതിനു മുമ്പ് ഒരു കിടു ചോദ്യം.

അഡ്ജസ്റ്റ്മന്റുകള്‍ക്കും കോബ്രമൈസിനും തയ്യാറല്ലെ?

ചേട്ടന്റെ നമ്പര്‍ താഴെ കൊടുക്കുന്നു.
+91 97914 33384

തയ്യാറുള്ള എല്ലാവരും ചേട്ടനെ വിളിക്കുക.

പിന്നല്ല !