വിനായകനെതിരായ ലൈംഗികാരോപണം, ഡബ്ല്യുസിസി പ്രതികരിച്ചില്ല, പ്രതികരണവുമായി സജിത മഠത്തില്‍ രംഗത്ത്

നടന്‍ വിനായകനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച യുവതിക്ക് പിന്തുണയുമായി നടിയും വുമന്‍ ഇന്‍ കളക്ടീവ് അംഗവുമായ സജിത മഠത്തില്‍. ‘ഇതാണ് പ്രധാനപ്പെട്ട കാര്യം… ഇതൊക്കെയാണ് നമ്മള്‍ കാണുന്നത്. സ്ത്രീകളോടു ഇടപെടേണ്ടി വരുമ്പോള്‍ പല പുരുഷന്മാര്‍ക്കും വിവരമോ, സംവേദനക്ഷമതയോ, രാഷ്ട്രീയമോ ഉണ്ടാകില്ല. ഒപ്പമുണ്ട്,’ സജിത മഠത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു. ആരോപണം ഉന്നയിച്ച പോസ്റ്റ് പങ്കുവച്ചായിരുന്നു സജിത പിന്തുണ അറിയിച്ചത്.

വിനായകന്‍ ഫോണിലൂടെ ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നാണ് യുവതിയുടെ ആരോപണം. ഒരു പരിപാടിക്കു ക്ഷണിക്കുന്നതിനായി വിനായകനെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് ദുരനുഭവം ഉണ്ടായത്. ‘പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ’ എന്നും നിന്റെ അമ്മയെ കൂടി വേണമെന്നും വിനായകന്‍ പറഞ്ഞതായി യുവതി ആരോപിക്കുന്നു. ഫോണ്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡ് സൂക്ഷിച്ചിട്ടുണ്ടെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു.

Loading...