നടിക്കുള്ള ഇവരുടെ പിന്തുണ വാക്കാല്‍ മാത്രം ;ദിലീപിന്റെ ഔദാര്യം പറ്റിയ ആളെന്നതിലുപരി ഗണേഷ് കുമാര്‍ ഒരു എം.എല്‍.എയാണ്; ഗണേശിന്റെ പ്രസ്താവന ഞെട്ടിച്ചെന്ന് സജിത മഠത്തില്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് പിന്തുണവര്‍ദ്ധിക്കുന്നതില്‍ പ്രതിഷേധവുമായി വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അംഗവും നടിയുമായ സജിതാമഠത്തില്‍. ആലുവ സബ് ജയിലില്‍ എത്തി ദിലീപിന് പരസ്യമായ പിന്തുണ പ്രഖ്യാപിച്ച എംഎല്‍എ ഗണേഷ്‌കുമാറിന്റെ പ്രസ്താവന ഞെട്ടിക്കുന്നതാണെന്ന് സജിത പറഞ്ഞു.

ആക്രമിക്കപ്പെട്ട നടിയെ ഫോണില്‍പോലും വിളിച്ച് അന്വേഷിക്കാത്തവരാണ് ജയിലിലെത്തി ദിലീപിനെ കാണുന്നത്. കേസ്അട്ടിമറിക്കുന്നതിനും ദിലീപ് അനുകൂല തരംഗമുണ്ടാക്കാനുള്ള ശ്രമമാണ് ഇതെന്നും സജിതാ മഠത്തില്‍ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു.

കുറ്റപത്രം പോലും സമര്‍പ്പിക്കാത്ത കേസില്‍ പ്രതിയെ ചെന്ന് കണ്ട് സിനിമാക്കാര്‍ അയാളുടെ കൂടെനിക്കണം എന്ന് ഒരു എംഎല്‍എ പറയുന്നത് ജനാധിപത്യ വിരുദ്ധമാണ്. കേസ് നിര്‍ണ്ണായക ഘട്ടത്തില്‍നില്‍ക്കുമ്പോള്‍ ഇടത് എംഎല്‍എയായ ഒരാള്‍ പ്രതിക്ക് അനുകൂലമായ നിലപാട് എടുക്കുന്നത്അംഗീകരിക്കാനാകില്ലെന്നും സജിത പറഞ്ഞു. അമ്മ യോഗത്തില്‍ നടിക്ക് അനുകൂലമാണെന്ന് പരസ്യമായിപറഞ്ഞിട്ട്. ദിലീപിനെ ചെന്ന് കാണുന്നതിനെ സജിത വിമര്‍ശിച്ചു.

നടിക്കുള്ള ഇവരുടെ പിന്തുണ വാക്കാല്‍ മാത്രമാണ്. രണ്ട് മണിക്കൂര്‍ നേരത്തേക്ക് ദിലീപ് നാളെപുറത്തിറങ്ങാനിരിക്കെ നടക്കാനിരിക്കുന്നത് വലിയ നാടകമാണെന്നും സജിതാ മഠത്തില്‍ പറഞ്ഞു.എംഎല്‍എ കൂടിയായ ഗണേഷ് കുമാറിന്റെ പ്രസ്താവന കേസിനെ സ്വാധീനിക്കും. നടിയുടെ ഒപ്പംനിന്നില്ലെങ്കിലും എതിരായ നിലപാട് സ്വീകരിക്കരുതെന്നും സജിതാ മഠത്തില്‍ പറഞ്ഞു.

ദിലീപിനെ കാണാന്‍ പോയ ആരും ആക്രമിക്കപ്പെട്ട നടിയെ വിളിച്ച് അന്വേഷിക്കാന്‍
തയ്യാറായിട്ടില്ല. ഓണക്കോടി കൊടുക്കാന്‍ ജയിലില്‍ പോകുന്നവര്‍ക്ക് നടിയേയും ചെന്ന് കാണാം.പ്രതി എന്ന്ആരോപിക്കപ്പെടുന്നയാള്‍ക്ക് ഒപ്പമാണ് ഇവരൊക്കെ എന്ന് വ്യക്തമാണ്.