ബിഗ് ബോസിലെ പുരുഷന്‍മാരുടെ തനിസ്വഭാവത്തെക്കുറിച്ച് പുറംലോകം അധികം വൈകാതെ തന്നെ അറിയും; സാക്ഷി അഗര്‍വാള്‍

Loading...

 

പലപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞു നിന്ന ബിഗ് ബോസില്‍ നിന്നും നടി സാക്ഷി അഗര്‍വാള്‍ പുറത്തായിരിക്കുകയാണ്. തമിഴില്‍ നടന്‍ കമല്‍ ഹസനാണ് ബിഗ് ബോസ് അവതാരകന്‍. ബിഗ് ബോസില്‍ നിന്നും പുറത്തുവന്നതിന് പിന്നാലെയായാണ് സാക്ഷി അഗര്‍വാള്‍ തന്റെ ബിഗ് ബോസ് അനുഭവങ്ങളെക്കുറിച്ച് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ തുറന്നു പറഞ്ഞിരുന്നു.

Loading...

താന്‍ ബിഗ് ബോസില്‍ നിന്നും പുറത്തുവരുമ്‌ബോള്‍ സ്വീകരിക്കാനായി അച്ഛന്‍ എത്തിയിരുന്നുവെന്നും സാക്ഷി പറയുന്നു. അത് പോലെ തന്നെ പിന്തുണച്ച ആരാധകര്‍ക്കും താരം നന്ദി അറിയിച്ചിട്ടുണ്ട്.

ബിഗ് ഹൗസിലെ പുരുഷന്‍മാരുടെ തനിസ്വഭാവത്തെക്കുറിച്ച് പുറംലോകം അധികം വൈകാതെ തന്നെ അറിയുമെന്നും അവര്‍ എങ്ങനെയാണ് വനിതാ മത്സരാര്‍ത്ഥികളെ ലക്ഷ്യമാക്കുന്നതെന്ന കാര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും മനസ്സിലാവുമെന്നും സാക്ഷി തന്റെ പോസ്റ്റില്‍ പറയുന്നു.