ഒരു രാത്രിക്ക് ഒരു കോടി വരെ വാഗ്ദാനം; താന്‍ വില്‍പ്പനചരക്കല്ലെന്ന് നടി

തന്റെ ചിത്രങ്ങളും വീഡിയോകളും കണ്ട് മോശമായി പെരുമാറുന്ന ആളുകള്‍ക്കെതിരെ തെലുങ്ക് നടി സാക്ഷി ചൗധരി. ”എന്റെ ചിത്രങ്ങളും വിഡിയോസും കണ്ട ശേഷം ഭ്രാന്തു പിടിച്ചപോലെയാണ് ആളുകള്‍. എന്റെ ഇന്‍ബോക്‌സില്‍ വന്ന് ഒരു രാത്രിക്ക് ഒരുകോടി രൂപ വരെ ഓഫര്‍ ചെയ്യുകയാണ്. അവരെല്ലാം എത്ര വിഡ്ഡികളാണ്”. സാക്ഷി പറയുന്നു.

താന്‍ വില്‍പ്പനയ്ക്കുള്ളതല്ല എന്നും തന്നെ അപമാനിച്ചവരോട് തന്റെ പുതിയ സിനിമയായ ‘മാഗ്‌നെറ്റ്’ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തന്നെ കാണാനും സാക്ഷി ഉപദേശിക്കുന്നു.

ഇത്തരത്തില്‍ പലതരത്തില്‍ നടികളെ അപമാനിക്കുന്ന കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.