കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി ഉടന്‍ അവസാനിപ്പിക്കും- സിഎംഡി ബിജു പ്രഭാകര്‍

തിരുവനന്തപുരം. കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി ഉടന്‍ അവസാനിപ്പിക്കുമെന്ന് സിഎംഡി ബിജു പ്രഭാകര്‍. മുടങ്ങിയ ജൂണിലെ ശമ്പളം ഓഗസ്റ്റ് അഞ്ചിന് മുമ്പും ജൂലായ് മാസത്തെ ശമ്പളം 10ന് മുമ്പും ജീവനക്കാര്‍ക്ക് നല്‍കുമെന്ന് സിഎംഡി പറഞ്ഞു.

യൂണിയനുകളുമായി സിഎംഡി ബിജു പ്രഭാകര്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് പ്രതികരണം. എന്നാല്‍ തുടര്‍ സമരത്തിലേക്ക് കടക്കുവാന്‍ യൂണിയനുകള്‍ തീരുമാനിച്ചു. മുഴുവന്‍ ആവശ്യങ്ങളും അഗീകരിക്കണം എന്ന് യൂണിയനുകള്‍ ആവശ്യപ്പെട്ടു.

Loading...

പുതിയതായി കെഎസ്ആര്‍ടിസി പുറത്തിറക്കുന്ന ഇലട്രിക്ക് ബസുകള്‍ കെ സ്വിഫ്റ്റിന് വിടാനുള്ള നീക്കം പിന്‍വലിക്കണം എന്ന് യൂണിയനുകള്‍ ആവശ്യപ്പെട്ടു എന്നാല്‍ സിഎംഡി ഇതിന് വഴങ്ങിയില്ല. അതേസമയം ഇലക്ട്രിക്് ബസുകളുടെ സര്‍വ്വീസ് തടയുമെന്ന് യൂണിയനുകള്‍ പറയുന്നു.

ബിഎംഎസ് ഇലട്രിക് ബസുകളുടെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കും. ടിഡിഎഫ് ചര്‍ച്ചയില്‍ നിന്നും വിട്ട് നിന്നു. കെഎസ്ആര്‍ടിസിക്ക് ശമ്പളവും ബസും ഇല്ലാത്ത അവസ്ഥയാണെന്ന് സിഐടിയു കുറ്റപ്പെടുത്തി.