നാലയും നിനക്കായി കാത്തിരിക്കുകയാണ് ,നെഞ്ചു തകര്‍ത്ത് ഈ ചിത്രം

പാരിസ്: കാണാതായ അര്‍ജന്റീനന്‍ ഫുട്‌ബോള്‍ താരം എമിലിയാനോ സാലക്കും പൈലറ്റിനുമായുള്ള തിരച്ചില്‍ തുടരുകയാണ്. സാല സഞ്ചരിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതിനിടയില്‍ നിന്നും ഒരു മൃതദേഹം കണ്ടെത്തിയെന്ന അറിയിപ്പ് സാലയുടെ കുടുംബത്തിന്റേയും ലോകത്തെമ്പാടുമുള്ള ആരാധകരുടേയും ഹൃദയം തകര്‍ക്കുന്നതാണ്.

സാലയുടെ കുടുംബം കടന്നു പോകുന്ന മാനസിക വേദനയും നാളെ എന്തെന്ന് അറിയാത്ത അവസ്ഥയും പറഞ്ഞ് അറിയിക്കാനാകാത്തതാണ്. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം സാലയുടെ സഹോദരി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രവും ഫുട്‌ബോള്‍ ലോകത്തിന്റെ കരളു തകര്‍ക്കുന്നതാണ്. സാലയ്ക്കായി കാത്തിരിക്കുന്ന അവന്റെ വളര്‍ത്തു നായയുടെ ചിത്രമാണ് സാലയുടെ സഹോദരി റോമിന പോസ്റ്റ് ചെയ്തത്.

Loading...

നാലയും നിനക്കായി കാത്തിരിക്കുകയാണ് എന്ന വാചകത്തോടെയായിരുന്നു റോമിനയുടെ പോസ്റ്റ്. 2015 ലാണ് സാല നാലയെ സ്വന്തമാക്കുന്നത്. അന്നു മുതല്‍ ഉറ്റ ചങ്ങാതിയാണ് സാലക്ക് ഈ നായ. യജമാനനായി കാത്തിരിക്കുകയാണ് നാല ഇപ്പോള്‍ .