അങ്ങനെ ഉദ്ദേശിച്ചൊന്നും ഉണ്ടാക്കിയ സിനിമയല്ല, ഒരു അവാര്‍ഡ് പടമായി ആണ് ചെയ്തത്, കിന്നാരത്തുമ്പികളില്‍ അഭിനയിച്ചതിനെ കുറിച്ച് സലിം കുമാര്‍

2000 മാര്‍ച്ചില്‍ ആണ് കിന്നാര തുമ്പികള്‍ എന്ന ബി ഗ്രേഡ് ചിത്രം പുറത്തിറങ്ങുന്നത്. ഷക്കീസല തരംഗത്തിന്റെ ഒരു തുടക്കം എന്ന് വേണമെങ്കില്‍ ചിത്രത്തെ വിശേഷിപ്പിക്കാം. ചിത്രത്തില്‍ സലിം കുമാറും അഭിനയിച്ചിരുന്നു. ഇപ്പോള്‍ കിന്നാര തുമ്പികളില്‍ അഭിനയിച്ചതിനെ കുറിച്ച് തുറന്ന് പറയുകയാണ് അദ്ദേഹം.

സലിം കുമാറിന്റെ വാക്കുകള്‍ ഇങ്ങനെ;

Loading...

‘കിന്നാരത്തുമ്പികള്‍ അങ്ങനെ ഉദ്ദേശിച്ചൊന്നും ഉണ്ടാക്കിയ സിനിമയല്ല. അവര്‍ അതൊരു അവാര്‍ഡ് പടമായി ആണ് എടുത്തത്. എന്നോട് റോഷന്‍ എന്നൊരു ചേട്ടനാണ് ചിത്രത്തിലെ വേഷത്തെ കുറിച്ചു പറഞ്ഞത്. മൂന്നാര്‍ ഭാഗത്തു എവിടെയോ ആയിരുന്നു ഷൂട്ട്. അന്ന് ഈ അശ്ലീല രംഗങ്ങള്‍ ഒന്നും സിനിമയില്‍ ഇല്ല. ഇവര്‍ ഈ സിനിമയും കൊണ്ട് ഒരുപാട് ഇടത്തു പോയി. ആരും സിനിമ എടുത്തില്ല. ഒരു ഡിസ്ട്രിബ്യുട്ടറും സിനിമ പരിഗണിച്ചില്ല. ഒരു ദിവസം ഞാന്‍ അതിന്റെ ഡബ്ബിങ്ങിന് പോയി. അപ്പോഴാണ് അവര്‍ എന്നോട് ആ കാര്യം പറഞ്ഞത്. സിനിമയില്‍ കുറച്ചു രംഗങ്ങള്‍ ചേര്‍ക്കുന്നതിനെ കുറിച്ചായിരുന്നു അത്. ഞാന്‍ പറഞ്ഞു ‘ പടം ആരും എടുക്കുന്നിലെങ്കില്‍ പിന്നെ നിങ്ങള്‍ അങ്ങനെ ചെയ്‌തോളു. പക്ഷെ നിങ്ങള്‍ എനിക്കൊരു വാക്ക് തരണം. പടത്തിന്റെ പോസ്റ്ററില്‍ എന്റെ ഫോട്ടോ വയ്ക്കരുത് ‘. അവര്‍ എന്റെ അപേക്ഷ പരിഗണിച്ചു, പോസ്റ്ററില്‍ എന്റെ പടം വച്ചില്ല. സത്യം പറഞ്ഞാല്‍ അതിലെ അശ്ലീല സീനുകള്‍ എല്ലാം രണ്ടാമത് ഷൂട്ട് ചെയ്തു ചേര്‍ത്തതാണ്. അതിനെ കുറിച്ചു ആ സംവിധായകന് പോലും അറിയില്ല. പുള്ളി ആ സിനിമ ഒരു അവാര്‍ഡ് പടമായി ആണ് ചെയ്തത് ‘