ദേശീയ അവാര്‍ഡിന് ശേഷം എനിക്ക് സിനിമയില്‍ ഒരുപാട് ശത്രുക്കളെ കിട്ടി, സലിംകുമാര്‍

മലയാളികള്‍ക്ക് പ്രിയപ്പെട്ട നടനാണ് സലിംകുമാര്‍. ഒരുപാട് സിനിമകളിലൂടെ ഹാസ്യവേഷങ്ങള്‍ കൈകാര്യം ചെയ്ത് നമ്മുടെയൊക്കെ മനസ്സില്‍ കുടിയേറിയ അദ്ദേഹം ഇന്നും ആര്‍ക്കും ഒരു തരത്തിലും ഇഷ്ടക്കേട് തോന്നാത്തതുമായ ഒരു നടനാണ്. എന്നാല്‍ അദ്ദേഹത്തിന്റെ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലൂടെ അദ്ദേഹത്തിന് സീരിയസ് വേഷങ്ങളും അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് തെളിഞ്ഞിരുന്നു. സലീം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകന്‍ അബു എന്ന ചിത്രമാണ് നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയത്.

ഈ ചിത്രത്തിലൂടൊണ് ികച്ച നടനുളള ദേശീയ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയത്. തുടര്‍ന്ന് സീരിയസ് റോളുകള്‍ക്കൊപ്പം തന്നെ ഹാസ്യവേഷങ്ങളിലും സലീംകുമാര്‍ മലയാളത്തില്‍ തിളങ്ങിയിരുന്നു. എന്നാല്‍ അദ്ദേഹം ഇപ്പോള്‍ ദേശീയ അവാര്‍ഡിന് ശേഷം സംഭവിച്ചൊരു കാര്യത്തെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. സലീംകുമാര്‍ പറഞ്ഞ ഈ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി മാറിയിരിക്കുകയും ചെയ്തു. ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ തന്നെ സിനിമയില്‍ തനിക്ക് ഒരുപാട് ശത്രുക്കളെ കിട്ടിയെന്നാണ് നടന്‍ പറയുന്നത്. സിനിമയില്‍ നമ്മള്‍ ഒരാളെ ഇഷ്ടപ്പെടുന്നു ഏത് വരെ ഇഷ്ടപ്പെടുന്നു എന്ന് ചോദിച്ചാല്‍ ഒരാള്‍ ഒരു ലൊക്കേഷനില്‍ വന്നു, ഈ ലൊക്കേഷനില്‍ വന്ന ആള് അവിടെ തല കറങ്ങി വീണു.

Loading...

അവിടെ ഇരുന്ന നടന്‍ എഴുന്നേറ്റ് ചെന്ന് അയാളെ വെളളം തളിപ്പിച്ച് ചോദിക്കുകയാണെന്ന്. അയാള്‍ ആഹാരം കഴിച്ചിട്ടില്ല. ഫുഡ് കൊടുക്കാന്‍ പറയുന്നു. അകത്ത് കൊണ്ട് പോയി ഫുഡ് കൊടുക്കാന്‍ പറയുന്നു. എന്താണ് സംഭവം അയാള്‍ കാര്യം പറയുന്നു. ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ വന്നതാണ് .അപ്പോള്‍ നടന്‍ പറയുകയാണ് ശരി ഞാന്‍ സംവിധായകന്റെ അടുത്ത് പറഞ്ഞു ഒരു വേഷം വാങ്ങി തരം അങ്ങനെ അവര്‍ നല്ല കൂട്ടാകുന്നു. പക്ഷേ അയാള്‍ അവസരം വാങ്ങിക്കൊടുത്ത നടന്‍ അയാളുടെ തോള് വരെ അവരെ വളരാന്‍ സമ്മതിക്കും പക്ഷേ അതിന് മുകളില്‍ വന്നാല്‍ ആ നടന്‍ അയാള്‍ക്ക് ശത്രുവാകുകയും ചെയ്യും. ിനിമയിലെ സുഹൃത്ത് ബന്ധം അങ്ങനെയാണെന്നും സലീംകൂമാര്‍ പറഞ്ഞു. മുന്‍പ് അഭിനയത്തിരക്കുകള്‍ക്കിടെയിലും സംവിധായകനായും സലീംകുമാര്‍ തിളങ്ങിയിരുന്നു.