നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന ചലച്ചിത്ര നടൻ സിദ്ധിഖിനായി പ്രചാരണം നടത്താനുള്ള തയ്യാറെടുപ്പിലാണ് നടൻ സലിംകുമാർ. പത്തനാപുരത്തെ കാര്യം വിധിപോലെ വരട്ടേയെന്നും സലിംകുമാർ. കൊല്ലത്ത് മുകേഷ് മത്സരിക്കാണെങ്കിൽ വിജയിയിക്കുമെന്നും സലിംകുമാർ പ്രവചിക്കുന്നു. കലാഭവൻ മണി മത്സരിച്ചിരുന്നുവെങ്കിൽ കുന്നത്തുനാട്ടിൽ നൂറു ശതമാനം ജയിച്ചേനെ എന്നാണ് സലീം കുമാറിന്റെ അഭിപ്രായം.

ഇടതുകോട്ടയായ പറവൂരിൽ കോൺഗ്രസിന്റെ ശക്തനായ പ്രചാരകനായിരുന്നു ഒരു കാലത്ത് സലീം കുമാർ. മുൻ മുഖ്യമന്ത്രി നയനാരിന്റെ ശബ്ദവുമയി തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ സജീവം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗോദയിലിറങ്ങാൻ സലീം കുമാറിന് ഒട്ടും താൽപര്യവുമില്ല.

Loading...

രാഷ്ട്രീയത്തിലിറങ്ങുന്നവരെല്ലാം കള്ളന്മാരാണെന്ന പൊതു ധാരണ ജനങ്ങൾക്കിടിയിൽ ഉള്ളതിനാൽ ആരെക്കൊണ്ടാും തന്നെ കള്ളനെന്നു വിളിപ്പിക്കാൻ ഒരുക്കമല്ലെന്നാണ് സലീം കുമാറിന്റെ പക്ഷം.