ഉമ്മൻ ചാണ്ടിയുടെ മുൻ ഗൺ മാൻ സലീം രാജ് അറസ്റ്റിൽ.

കൊച്ചി: കളമശേരി, കടകംപള്ളി ഭൂമിതട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ് ഉള്‍പ്പെടെ 10 പേര്‍ അറസ്റ്റില്‍. സി.ബി.ഐയുടെ തിരുവനന്തപുരം-കൊച്ചി യൂനിറ്റുകള്‍ സംയുക്തമായാണ് അറസ്റ്റ് ചെയ്തത്. കടകംപള്ളി ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് ഏഴുപേരും കമളശ്ശേരി ഭൂമിയിടപാടില്‍ മൂന്നു പേരുമാണ് അറസ്റ്റിലായത്. അറസ്റ്റിലായവരില്‍ ആറു പേരും ഉദ്യോഗസ്ഥരാണ്. മുഖ്യമന്തിയുമായി ബന്ധപ്പെടുത്തി നിരവധി വിവാദങ്ങൾ സലീം രാജിനെ ചുറ്റിപറ്റി ഉയർന്നിരുന്നു.

കടകംപള്ളി കേസില്‍ സലിം രാജ് ഉള്‍പ്പെടെ അഡീഷണല്‍ തഹസില്‍ദാര്‍ വിദ്യോദയ കുമാര്‍, നാസര്‍, അബ്ദുള്‍ മജീദ്, ജയറാം, എം.എസ്.സലീം, മുഹമ്മദ് അഷ്റഫ് എന്നിവരും കളമശേരി ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട് തൃക്കാക്കര വില്ളേജ് ഓഫീസര്‍ സാബു, വില്ളേജ് അസിസ്റ്റന്‍്റ് മുറാദ്, കലക്ട്രേറ്റിലെ ക്ളാര്‍ക് ഗീവര്‍ഗീസ് എനിവരുമാണ് അറസ്റ്റിലായത്.

Loading...

സലിം രാജിനെ സി.ബി.ഐ തിരുവനന്തപുരം ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കടകംപള്ളി ഭൂമിതട്ടിപ്പ് കേസില്‍ 21ാം പ്രതിയാണ് സലിംരാജ്. ഗൂഢാലോചന കുറ്റമാണ് സലിം രാജിനെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റിലായവരെ ഇന്നു നാലു മണിക്ക് കോടതിയില്‍ ഹാജരാക്കും.
കടകംപള്ളി ഭൂമിയിലെ താമസക്കാരായ രേഖാമൂലം അവകാശമില്ലാത്ത 200ഓളം കുടുംബങ്ങളില്‍നിന്ന് ഭൂമി വാങ്ങാന്‍ കോടികളുടെ കരാറുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. ഈ ഭൂമി ശൂന്യ തണ്ടപ്പേരിലാക്കിയ ശേഷമാണ് കോടികളുടെ സ്ഥലമിടപാട് നടത്താന്‍ താമസക്കാരുമായി കരാര്‍ വെച്ചത്. ഭൂമി കൈമാറുന്നതിന് സലിം രാജും കൂട്ടാളികളും പലതവണ ഭൂവുടമകള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭൂമിയിടപാട് സുഗമമാക്കാന്‍ വ്യാജരേഖ നിര്‍മാണം, തണ്ടപ്പേര്‍ തിരുത്തല്‍ എന്നീ കൃത്യങ്ങള്‍ നടത്തി.