സലിം രാജ് അധികാര ദുർവിനിയോഗം നടത്തി- സി.ബി.ഐ. മുഖ്യമന്ത്രി കുരുക്കിൽ

തിരുവനന്തപുരം: ഗൺ മോൻ എന്ന ഓമനപേരിൽ അറിയപ്പെടുന്ന സലിം രാജ്  സി.ബി.ഐക്ക് നല്കിയ മൊഴിയിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ.അധികാര ദുർവിനിയോഗം നടത്തിയെന്ന് സി.ബി.ഐ.  മുഖ്യമന്ത്രിയുടെ ഗൺ മാൻ സ്ഥാനത്തിരുന്ന് അദ്ദേഹത്തിന്റെ പദവിയും ജോലിചെയ്ത ഓഫീസും ഭൂമിതട്ടിപ്പിനു വേദിയാക്കി. വൻ തുക ഈ വിധത്തിൽ സലിം രാജ് കൈപറ്റി. മന്ത്രി മന്ദിരങ്ങളിലും, സർക്കാർ അഥിതി മന്ദിരത്തിലും ഒക്കെയായി ഗൂഢാലോചനയുടെ വേദി മാറി മാറി ഉപയോഗിച്ചു. മുഖ്യമന്ത്രിയിലു സ്വാധീനവും അദ്ദേഹത്തിന്റെ ഗണ്മാൻ എന്ന പദവിയും വെയ്ച്ചാണ്‌ സലീം രാജ് സർക്കാർ ഉദ്യോഗസ്ഥരെ വരുതിയിലാക്കിയതും ഭൂമി തട്ടിപ്പ് നടത്തിയതും.

വിൽപ്പനക്കരാറുകൾ തയാറാക്കുന്നതിൽ സലിംരാജിനു നേരിട്ടു പങ്കുണ്ടായിരുന്നു. ഭൂമി ഇടപാടിന്റെ ആറു കരാറുകളിൽ സലിം രാജിന്റെ പേരുള്ളതായും സിബിഐ കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം കോടതിയിൽ സമർപ്പിച്ച കസ്റ്റഡി റിപ്പോർട്ടിലാണ് സിബിഐ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

Loading...

ഒപ്പം ബന്ധുക്കളായ അബ്ദുള്‍ മജീദ്, നിസാര്‍ അഹമ്മദ്, അബ്ദുള്‍ അഷ്റഫ്, എസ്.എം.സലീം, ഇടനിലക്കാരന്‍ സി.കെ.ജയറാം, ഡെപ്യൂട്ടി തഹസില്‍ദാര്‍ വിദ്യോദയകുമാര്‍ എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. അന്വേഷണസംഘത്തിന്‍റെ ആവശ്യത്തെ തുടര്‍ന്ന് പ്രതികളെ തിരുവനന്തപുരം സിബിഐ കോടതി ശനിയാഴ്ച വൈകിട്ട് അഞ്ചുവരെ സിബിഐ കസ്റ്റഡിയില്‍ വിട്ടു.