നിങ്ങളുടെ കല്ല്യാണം എന്നാണെന്നായിരുന്നു പലരും ചോദിച്ചത്: പക്ഷേ ആ പ്രണയം ചാക്കോച്ചനോട് തുറന്നു പറഞ്ഞില്ല: സൗഹൃദം ഇല്ലാതാവുമോ എന്ന് പേടിച്ചു: വെളിപ്പെടുത്തലുമായി ശാലിനി

ശാലിനി എന്ന നടിയുടെ വളർച്ച കണ്ടവരാണ് നമ്മൾ മലയാളികൾ. ബാലതാരമായി വന്ന് ജനമനസ്സുകൾ കീഴടക്കിയ മാമാട്ടിക്കുട്ടിയമ്മയെ ആർക്കാണ് മറക്കാനാവുക. ചെറുപ്പത്തിൽ തന്നെ അഭിനയത്തിന്റെ എല്ലാ പാഠങ്ങളും സ്വായത്തമാക്കിയ നടി. സൂപ്പർതാരങ്ങളുടെ എല്ലാം മകളായി അഭിനയിച്ചിരുന്നു. പിന്നീട് ഫാസിലിന്റെ അനിയത്തിപ്രാവിലൂടെ നായകയായി എത്തിയ ശാലിനി തമിഴകത്തും സൂപ്പർനായികയായി മാറി.

ചാക്കോച്ചന്റെ നായികയായി വന്നപ്പോൾ ഈ താരജോ‍ഡികളെ സിനിമാപ്രേമികൾ ഏറെ ഇഷ്ടപ്പെട്ടു. മികച്ച താരജോഡികളായിരുന്നു കുഞ്ചാക്കോ ബോബനും ശാലിനിയും. ഈ താരജോ‍ഡികൾ വിവാഹം കഴിച്ചുകാണാൻ വരെ മലയാളികൾ ആ​ഗ്രഹിച്ചു. എങ്കിലും സുഹൃത്തുക്കൾ മാത്രമായിരുന്നു എന്നാണ് ശാലിനി തുറന്ന് പറയുന്നത്. എന്നാൽ നിങ്ങളുടെ കല്ല്യാണം എന്നാണ് എന്നായിരുന്നു അതിനാൽ പലരും അന്ന് ചോദിച്ചിരുന്നത്. ഈ ചോദ്യം ചോദിച്ചതായി ചാക്കോച്ചനും തന്നോട് പറഞ്ഞിട്ടുണ്ട് എന്നും ശാലിനി തുറന്ന് പറയുന്നു.

Loading...

സിനിമയിൽ അല്ലാതെ ഒരിക്കൽ പോലും ചാക്കോച്ചനോട് പ്രണയം തോന്നിയിരുന്നില്ലെന്ന് ശാലിനി പലപ്പോഴായി വ്യക്തമാക്കുകയും ചെയ്തു. തന്റെ ഒരു കൂട്ടുകാരിക്ക് ചാക്കോച്ചനെ ഏറെ ഇഷ്ടമായിരുന്നു എന്നും അതിലൊരാൾ അവളുടെ പ്രണയം ചാക്കോച്ചനെ അറിയിക്കാൻ തന്നെ നിർബന്ധിച്ചിരുന്നതായും ശാലിനി ഇപ്പോൾ തുറന്ന് പറയുകയാണ്. പക്ഷെ താൻ ചാക്കോച്ചനോട് അത് പറഞ്ഞില്ലെന്നും അത് ചിലപ്പോ സൗഹൃദത്തെ ബാധിക്കുമെന്ന് തോന്നിയതിനാലാണെന്നും നടി പറഞ്ഞു. സൗഹൃദം ഇല്ലാതാവുമോ എന്ന് പേടിച്ചാണ് ഞാനത് പറയാതെ പോയതെന്നും ശാലിനി പറയുന്നു.