ബോളിവുഡ് താരം സല്‍മാന്‍ഖാന്റെ പിറന്നാളായിരുന്നു ഇന്ന്. ആശംസകളുമായി ആരാധകര്‍ വീടിന് മുന്നിലെത്തിയതോടെ ആരാധകരുടെ സ്‌നേഹം കണ്ട് കണ്ണ് നിറഞ്ഞു താരത്തിന്റെ.ബോളിവുഡിലെ സൂപ്പര്‍താരങ്ങളുടെ പിറന്നാള്‍ ദിനങ്ങള്‍ അവരുടെ ആരാധകര്‍ വലിയ ആഘോഷമാക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലെ ആശംസകള്‍ക്കപ്പുറത്ത് താരങ്ങളെ വീടിനുമുന്നിലെത്തി സന്ദര്‍ശിക്കുക എന്ന ഒരു പതിവുണ്ട്. ഷാരൂഖ് ഖാന്റെ പല പിറന്നാളുകള്‍ക്കും ആരാധകര്‍ വന്‍ കൂട്ടമായെത്തി ആശംസകള്‍ നേരുന്ന വീഡിയോകള്‍ നാം കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ബോളിവുഡിന്റെ മസില്‍മാന്‍ സല്‍മാന്‍ ഖാന്റെ പിറന്നാളിനും അത്തരത്തില്‍ വന്‍ കൂട്ടമായെത്തി അദ്ദേഹത്തെ അമ്പരപ്പിച്ചിരിക്കുകയാണ് ആരാധകര്‍. സല്‍മാന്‍ ഖാന്‍ തന്നെ തന്റെ ഫേസ്ബുക്കിലൂടെ അതിന്റെ വീഡിയോയും പങ്കുവച്ചു
A big thank u to all my fans …
Opublikowany przez Salmana Khana Piątek, 27 grudnia 2019
ബോളിവുഡിലെ ഒട്ടേറെ സഹപ്രവര്‍ത്തകര്‍ സല്‍മാന് പിറന്നാള്‍ ആശംസകളുമായി സോഷ്യല്‍ മീഡിയയില്‍ എത്തി. അജയ് ദേവ്ഗണ്‍, റിതേഷ് ദേശ്മുഖ്, ബിപാഷ ബസു തുടങ്ങിയവര്‍ അക്കൂട്ടത്തില്‍ പെടുന്നു. അതേസമയം സല്‍മാന്‍ ഖാന്‍ നായകനായ ഏറ്റവും പുതിയ ചിത്രം ദബാംഗ് 3 തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തെ തേടി മറ്റൊരു സന്തോഷവാര്‍ത്തയും എത്തി. സഹോദരി അര്‍പ്പിത ഖാന്‍ ശര്‍മ്മയ്ക്ക് രണ്ടാമത്തെ കുട്ടി ജനിച്ചു എന്നതായിരുന്നു ആ വാര്‍ത്ത. അര്‍പ്പിതയുടെയും ആയുഷിന്റെയും രണ്ടാമത്തെ കുട്ടിയാണ് ഇത്. അയാത് എന്നാണ് പെണ്‍കുട്ടിക്ക് പേരിട്ടിരിക്കുന്നത്
ബോളിവുഡിലെ എഴുത്തുകാരനായ സലീം ഖാന്റെയും സുശീല ചരകിന്റെയും മൂത്ത മകനായിട്ടായിരുന്നു സല്‍മാന്‍ ജനിച്ചത്. അബ്ദുള്‍ റഷീദ് സലിം സല്‍മാന്‍ ഖാന്‍ എന്നതാണ് താരത്തിന്റെ യഥാര്‍ഥ പേര്. 1987 ല്‍ തന്റെ ഇരുപത്തിയൊന്നാം വയസിലാണ് സല്‍മാന്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്. 1988 ല്‍ ബീവി ഹോ തോ ഐസി എന്ന സിനിമയിലൂടെയാണ് സല്‍മാന്‍ വെള്ളിത്തിരയിലേക്ക് എത്തുന്നത്. എന്നാല്‍ 1989 ലെത്തിയ മെംനെ പ്യാര്‍ കിയ എന്ന ചിത്രത്തിലൂടെയാണ് സല്‍മാന്‍ ഖാന്‍ ശ്രദ്ധിക്കപ്പെടുന്നത്.