മുസ്ലീങ്ങൾക്ക് വേണ്ടത് പള്ളിയല്ല പള്ളിക്കൂടമാണ്, സൽമാൻ ഖാന്റെ പിതാവ്

ന്യൂഡൽഹി: അയോദ്ധ്യ വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇപ്പൊൾ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുന്നത് സൽമാൻ ഖാന്റെ പിതാവും ബോളിവുഡ് തിരക്കഥാകൃത്തും നിർമാതാവുമായ സലിം ഖാനാണ്. അ‍ഞ്ചേക്കർ ഭൂമിയിൽ നിർമ്മിക്കേണ്ടത് പള്ളിയല്ലെന്നും സ്കൂളാണെന്നും സലിം ഖാൻ പറ‌ഞ്ഞു.

കുറെ കാലമായുള്ള തർക്കം പരിഹരിച്ചിരിക്കുകയാണ്. അയോദ്ധ്യ വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്‌ലാമിന്റെ ഗുണങ്ങൾ ക്ഷമയും സ്നേഹവുമാണെന്നാണ് പ്രവചകൻ പറഞ്ഞത്. അയോദ്ധ്യ വിധിക്ക് ശേഷവും ഈ ഗുണങ്ങളിലൂന്നിയാകണം ഓരോ മുസ്‍ലിമും മുന്നോട്ടുപോകേണ്ടത്. സ്നേഹവും ക്ഷമയും പ്രകടിപ്പിക്കൂ, പഴയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാതെ മുന്നോട്ടുപോകൂ എന്നും അദ്ദേഹം പറ‌ഞ്ഞു. ഇന്ത്യയിലെ മുസ്‌ലിംകൾക്ക് വേണ്ടത് സ്കൂളുകളാണ്, വളരെയധികം പഴക്കമുള്ള ഒരു തർക്കം പരിഹരിക്കപ്പെട്ടിരിക്കുന്നു. ഞാനീ വിധിയെ സ്വാഗതം ചെയ്യുന്നു. ഇനി മുസ്‌ലിംകൾ അയോദ്ധ്യ വിധിയെക്കുറിച്ച് ചർച്ച ചെയ്യരുത്. അടിസ്ഥാന പ്രശ്നങ്ങളെക്കുറിച്ചും അവക്കുള്ള പരിഹാരങ്ങളെക്കുറിച്ചുമാകണം ചർച്ചകൾ.

Loading...

ഇത് എന്തുകൊണ്ടാണെന്ന് വച്ചാൽ നമുക്കാവശ്യം സ്കൂളുകളും ആശുപത്രികളുമാണ്. പള്ളി പണിയുന്നതിന് പകരം അ‍ഞ്ചേക്കറിൽ സ്കൂളോ കോളജോ നിർമിക്കണമെന്നാണ് എന്റെ അഭിപ്രായം. പ്രധാനമന്ത്രി മോദിയെ താൻ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞതുപോലെ നമുക്കാവശ്യം സമാധാനമാണെന്നും ഭാവിയെക്കുറിച്ച് പ്രതീക്ഷയുണ്ടാകണമെന്നും സലിം ഖാൻ പറഞ്ഞു.

അതേസമയം അയോധ്യയില്‍ രാമക്ഷേത്രം പണിയാനുള്ള ട്രസ്റ്റ് രൂപീകരണം ഉടനുണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഒരാഴ്ചയ്ക്കുള്ളില്‍ രൂപീകരണ യോഗം ചേരും. യോഗം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലായിരിക്കും. എട്ട് അംഗ ട്രസ്റ്റാകും നിലവില്‍ വരുന്നതെന്നാണ് സൂചന.

ക്ഷേത്ര നിര്‍മാണം അടുത്ത വര്‍ഷം മകര സംക്രാന്തിയോടെ തുടങ്ങുമെന്നാണ് സൂചന. ശിലസ്ഥാപന കര്‍മങ്ങളും നടക്കും. അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിന് വിഎച്ച്പിയുടെ നേതൃത്വത്തില്‍ മുമ്പ് ശിലാസ്ഥാപനം നടത്തിയിരുന്നു. 2022 ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുമ്പ് ഭൂരിഭാഗം നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ആലോചന.

ആര്‍കിടെക്ട് ചന്ദ്രകാന്ത് സോംപുരയാണ് ക്ഷേത്രം രൂപകല്‍പന ചെയ്യുന്നത്. വിഎച്ച്പി മുമ്പ് രൂപകല്‍പന ചെയ്ത പ്രകാരമായിരിക്കും ക്ഷേത്രം നിര്‍മിക്കുക.

അതേസമയം, സുപ്രീം കോടതി വിധിയെ തുടർന്ന് ക്ഷേത്ര നിർമ്മാണത്തിനായി ട്രസ്റ്റ് രൂപീകരണ നടപടിയുമായി സർക്കാർ മുന്നോട്ടുപോകും. ട്രസ്റ്റ് രൂപീകരണം ഉടൻ പൂർത്തിയാക്കുമെന്നാണ് വിവരം. മൂന്ന് മാസത്തിനകം നടപടികൾ പൂർത്തിയാക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. 2022 ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് മുമ്പ് ഭൂരിഭാഗം നിർമ്മാണവും പൂർത്തിയാക്കാനാണ് ആലോചന. ആർകിടെക്ട് ചന്ദ്രകാന്ത് സോംപുരയാണ് ക്ഷേത്രം രൂപകൽപന ചെയ്യുന്നത്. വിഎച്ച്പി മുമ്പ് രൂപകൽപന ചെയ്ത പ്രകാരമായിരിക്കും ക്ഷേത്രം നിർമിക്കുക.