സജിചേട്ടന്‌ എന്നോട് പ്രണയമായിരുന്നു, ഞാൻ അറിയുന്നത് അടുത്തകാലത്ത്- ശാലു മേനോൻ

സജി ചേട്ടനേ നായരെ ജീവിതത്തിലേക്ക് കൈപിടിച്ച് പോകാൻ കിട്ടിയത് എന്റെ ഭാഗ്യമാണെന്ന് നടി ശാലു മേനോൻ. ശരിക്കും കൃഷ്ണ കൃപാ സാഗരം സീരിയലിൽ അഭിനയിച്ചപ്പോഴേ സജിചേട്ടന്‌ എന്നോട് പ്രണയം തുടങ്ങിയിരുന്നു. എന്നാൽ അദ്ദേഹം അത് മനസി സൂക്ഷിച്ചു, പറഞ്ഞില്ല. അദ്ദേഹത്തിലേ പ്രണയം ഞാൻ തിരിച്ചറിയുന്നത് സമീപകാലത്താണ്‌. ഞങ്ങളുടെ പരിചയം പ്രണയമായി മൊട്ടിട്ടപ്പോഴേക്കും ഞാൻ ജയിലിൽ ആയിരുന്നു.49 ദിവസത്തെ ജയില്‍ ജീവിതം എന്നെ വേറൊരാളാക്കി

Loading...

.  ജീവിതത്തിൽ ഞാൻ അമ്മക്കൊപ്പം മാത്രമേ ഉറങ്ങിയിട്ടുള്ളു.ഞാന്‍ പെട്ടെന്ന് ഒരുദിവസം പേടിയോടെയും പരിഭ്രമത്തോടെയും ജയിലിന്റെ ഇരുട്ടില്‍. ഇപ്പോഴും ആ നിമിഷങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ പറ്റില്ല. ജയിലില്‍ ള്ളവര്‍ മാന്യമായിട്ടാണ് പെരുമാറിയത്-ശാലുവിന്റെ വാക്കുകള്‍.കൃഷ്ണകൃപാസാഗരം എന്ന സീരിയലിനിടെയാണ് ഞങ്ങള്‍ ഒന്നിച്ചഭിനയിക്കുന്നത്. ജോഡിയായെത്തുന്നത് ആലിലത്തോണിയില്‍ അഭിനയിക്കുമ്പോഴും. ലൊക്കേഷനില്‍ ഭയങ്കര നിശബ്ദനായിരുന്നു സജിച്ചേട്ടന്‍. അന്ന് എനിക്ക് പ്രത്യേകിച്ചൊന്നും ചേട്ടനോട് തോന്നിയിരുന്നില്ല. എന്നാല്‍ ചേട്ടന് എന്നോട് താല്പര്യമുണ്ടായിരുന്നു. അതു ഞാന്‍ അറിയുന്നത് അടുത്തിടെയാണ്-ശാലു പറയുന്നു.

ആലിലത്തോണിയുടെ സെറ്റില്‍വച്ച് തങ്ങളെക്കുറിച്ച് ഗോസിപ്പുകള്‍ ഇറങ്ങിയിരുന്നതായി സജി പറയുന്നു. ഞാന്‍ കൊള്ളില്ലാത്തവനാണ്, പെണ്ണുങ്ങള്‍ക്ക് കൂടെ അഭിനയിക്കാന്‍ പറ്റാത്തവനാണ്, എന്നിങ്ങനെ വാര്‍ത്തകള്‍ പരന്നു. എന്നെയും ശാലുവിനെയും തമ്മില്‍ അകറ്റുകയായിരുന്നു ലക്ഷ്യം. അതോടെ ആ സീരിയല്‍ ഇടയ്ക്കുവച്ച് അവസാനിപ്പിച്ചു- സജി വേദനയോടെ പറഞ്ഞു.