ഭര്‍ത്താവ് നാഗചൈതന്യയുടെ ആദ്യ ഭാര്യയെ കുറിച്ച് വെളിപ്പെടുത്തി സാമന്ത

നാഗചൈതന്യയുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്ന് ഇടവേളയെടുത്ത സമാന്ത അക്കിനേനി വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. 2017ലാണ് സമാന്തനാഗചൈതന്യ വിവാഹം നടന്നത്.

ഇപ്പോള്‍ തെലുങ്ക് സിനിമ ലോകത്ത് ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന ഷോയായ ഫീറ്റ് അപ്പ് വിത്ത് സ്റ്റാര്‍സ് എന്ന പരിപാടിയില്‍ സമാന്ത വെളിപ്പെടുത്തിയ കാര്യങ്ങളാണ് ചര്‍ച്ചയാകുന്നത്. ഷോയിലെ അവതാരകയായ ലക്ഷ്മി മച്ചു സാമന്തയുടെ സ്വകാര്യ ജീവിതത്തിലെ ഒട്ടേറെ കാര്യങ്ങളാണ് ചോദിച്ചത്.

Loading...

ഷോയില്‍ തന്റെ പ്രണയ ജീവിതത്തെ കുറിച്ച് പറയാന്‍ ലക്ഷ്മി ആവശ്യപ്പെട്ടപ്പോള്‍ സാമന്ത നിശബ്ധദത പാലിക്കുകയായിരുന്നു. തുടര്‍ന്ന് ലക്ഷ്മിയുടെ അടുത്ത ചോദ്യം എത്തി. വിവാഹ ശേഷം നിങ്ങളുടെ ബെഡ്‌റൂമില്‍ മാറിയ മൂന്നു കാര്യങ്ങള്‍ പറയുക എന്നതായിരുന്നു ആ ചോദ്യം.

അപ്പോളും ചിന്തയില്‍ മുഴുകിയ സാമന്തയോട് നിങ്ങള്‍ ലിവിങ് റിലേഷനില്‍ ആയിരുന്നെന്നു എനിക്കറിയാമെന്നും അതുകൊണ്ടു സത്യം പറയാനും ലക്ഷ്മി ആവശ്യപ്പെടുകയായിരുന്നു. ഇതോടെ സമാന്ത സത്യം പറയുകയായിരുന്നു. സത്യത്തില്‍ തലയിണയാണ് നാഗ ചൈതന്യയുടെ ആദ്യ ഭാര്യയെന്നാണ് സമാന്ത പറഞ്ഞത്. വിവാഹ ശേഷമാണെങ്കിലും ഒന്ന് ചുംബിക്കണമെങ്കില്‍ ഞങ്ങള്‍ക്കിടയില്‍ തലയിണ ഉണ്ടാകുമെന്നും സാമന്ത പറയുന്നു.