200 കോടി വേണ്ട; നാഗചൈതന്യയുടെ ജീവനാംശം ആവശ്യമില്ലെന്ന് സാമന്ത; മറ്റൊരാളുടെ പണം വാങ്ങുന്നത് ശരിയല്ല,

തങ്ങള്‍ വേര്‍പിരിയുകയാണെന്ന് ഇന്നലെയാണ് താരദമ്ബതികളായ സാമന്തയും നാഗചൈതന്യയും ആരാധകരെ അറിയിച്ചത്. നാലാം വിവാഹ വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് വേര്‍പിരിയുകയാണെന്ന വിവരം ഇരുവരും അറിയിച്ചത്.

200 കോടി രൂപയാണ് നാഗചൈതന്യയുടെ കുടുംബം ജീവനാംശമായി നടിയ്ക്ക് നല്‍കാനൊരുങ്ങിയത്. എന്നാല്‍ ഈ തുക തനിക്ക് വേണ്ടന്ന് സാമന്ത പറഞ്ഞതായിട്ടുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഒരു രൂപ പോലും വേണ്ടെന്ന് നടി നാഗചൈതന്യയുടെ കുടുംബത്തെ അറിയിച്ചുവെന്നാണ് സൂചന.

Loading...

താന്‍ സ്വന്തം കഴിവ് കൊണ്ട് വളര്‍ന്ന് വന്ന വ്യക്തിയാണ്, മറ്റൊരാളുടെ പണം വാങ്ങുന്നത് ശരിയല്ല. തനിക്ക് ജീവിക്കാന്‍ ജീവനാംശത്തിന്റെ ആവശ്യമില്ല. ആത്മാഭിമാനം വളരെ വലുതാണെന്നും നടി വ്യക്തമാക്കി. 2017 ഒക്ടോബര്‍ ആറിനാണ് നാഗചൈതന്യയും സാമന്തയും വിവാഹിതരായത്.