സ്വര്‍ണം, മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച്‌ ബിജെപി ദേശീയ വക്താവ്

യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസ് കത്തിപ്പടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച്‌ ബിജെപി നേതാവ്. ദേശീയ വക്താവ് സംബിത് പത്രയാണ് ട്വിറ്ററിലൂടെ മുഖ്യമന്ത്രിയെ പരിഹസിച്ച്‌ രംഗത്ത് വന്നത്.

ട്വിറ്ററില്‍ മലയാളത്തിലാണ് സംബിത് പത്രയുടെ പ്രതികരണം. സ്വപ്‌ന സുരേഷിന്റെയും പിണറായി വിജയന്റെയും ഫോട്ടോകള്‍ ചേര്‍ത്ത് ‘സ്വര്‍ണം’ എന്ന തലക്കെട്ടോടെയാണ് സംബിതിന്റെ ട്വീറ്റ്.

Loading...